Saturday, May 30th, 2020

കൊലപ്പെടുത്താന്‍ ശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

തൃശൂര്‍: അന്തിക്കാടില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പതിനൊന്നുവര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. പെരിങ്ങോട്ടുക്കര കിഴക്കുംമുറി കിഴക്കേപ്പാട്ട് വീട്ടില്‍ സിബിന്‍ രാജാ(32)ണ് പിടിയിലായത്. 2006 ഏപ്രില്‍ 14ന് വൈകീട്ട് ആറിന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനുമുന്നില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പെരിങ്ങോട്ടുക്കര കിഴക്കുംമുറി മാളിയേക്കല്‍ ഫ്രാന്‍ങ്കോയെ മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫ്രാന്‍ങ്കോ രക്ഷപ്പെട്ടുവെങ്കിലും ആക്രമണത്തില്‍ ഇദ്ദേഹത്തിന് ‘അംഗവൈകല്യമുണ്ടായി. ഫ്രാന്‍ങ്കോയെ നടുറോഡില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ പതിനൊന്നുവര്‍ഷത്തെ തിരച്ചിലിനൊടുവില്‍ അന്തിക്കാട് പോലീസ് … Continue reading "കൊലപ്പെടുത്താന്‍ ശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍"

Published On:Jul 16, 2018 | 8:05 am

തൃശൂര്‍: അന്തിക്കാടില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പതിനൊന്നുവര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍.
പെരിങ്ങോട്ടുക്കര കിഴക്കുംമുറി കിഴക്കേപ്പാട്ട് വീട്ടില്‍ സിബിന്‍ രാജാ(32)ണ് പിടിയിലായത്. 2006 ഏപ്രില്‍ 14ന് വൈകീട്ട് ആറിന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനുമുന്നില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പെരിങ്ങോട്ടുക്കര കിഴക്കുംമുറി മാളിയേക്കല്‍ ഫ്രാന്‍ങ്കോയെ മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫ്രാന്‍ങ്കോ രക്ഷപ്പെട്ടുവെങ്കിലും ആക്രമണത്തില്‍ ഇദ്ദേഹത്തിന് ‘അംഗവൈകല്യമുണ്ടായി. ഫ്രാന്‍ങ്കോയെ നടുറോഡില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ പതിനൊന്നുവര്‍ഷത്തെ തിരച്ചിലിനൊടുവില്‍ അന്തിക്കാട് പോലീസ് പിടികൂടിയത്. ഈ കേസില്‍ മൊത്തം ഏഴ് പ്രതികളില്‍ 6 പേരെ പോലീസ് അക്കാലത്ത് തന്നെ അറസ്റ്റ് ചെയ്തു. സിബിന്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് വീട് വിറ്റ് നാട്ടില്‍നിന്ന് പോയ കുടുംബം പറവൂര്‍ നോര്‍ത്തില്‍ വാടകക്ക് താമസിക്കുകയായിരുന്നു. രഹസ്യാന്വേഷണത്തിലൂടെ പ്രതിയെക്കുറിച്ച് മനസ്സിലാക്കിയ അന്വേഷണ സംഘം ആസൂത്രിതമായിട്ടാണ് പ്രതിയെ കുടുക്കിയത്.

LIVE NEWS - ONLINE

  • 1
    2 mins ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 2
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 3
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 4
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 5
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 6
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 7
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 8
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 9
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്