Monday, May 25th, 2020

മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍

ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഇപ്പോള്‍ പതിനേഴാം സ്ഥാനത്താണ് മുകേഷ്

Published On:Apr 23, 2020 | 12:27 pm

മുംബൈ : അലിബാബ ഗ്രൂപ്പിന്‍റെ ജാക്ക് മായെ പിന്‍ തള്ളിയാണ് മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്തിലേക്ക് എത്തിയത്.

ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം അംബാനിയുടെ സമ്പാദ്യം നാല് ബില്യൺ ഡോളർ ഉയർന്ന് 49 ബില്യൺ ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ഉടമയായ അംബാനിയുടെ സമ്പത്ത് ചൊവ്വാഴ്ച ബ്ലൂംബെർഗ് റാങ്കിംഗിൽ 14 ബില്യൺ ഡോളർ കുറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഇപ്പോള്‍ പതിനേഴാം സ്ഥാനത്താണ് മുകേഷ് അംബാനി. ജാക്ക് മാ പത്തൊമ്പതാം സ്ഥാനത്താണ്.

തങ്ങളുടെ പുതിയ പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതിൽ റിലയൻസും ജിയോയും സന്തോഷിക്കുന്നുവെന്നും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗും താനും ഇന്ത്യയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തനത്തില്‍ എല്ലാ ഇന്ത്യക്കാർക്കും സേവനം ഉറപ്പു വരുത്തുമെന്നും മുകേഷ് അംബാനി വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോയിൽ 9.99 ശതമാനം ഓഹരികൾക്കായി ഫേസ്ബുക്ക് 43,574 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 2014ൽ വാട്‌സ്ആപ്പ് സ്വന്തമാക്കിയ ശേഷമുള്ള ഫേസ്ബുക്കിന്‍റെ ഏറ്റവും വലിയ ഇടപാടാണിത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    13 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    15 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    16 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    18 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    18 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    18 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    19 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്