അറബ് വസന്തത്തിനു പിന്നാലെ ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുര്‍സി.
അറബ് വസന്തത്തിനു പിന്നാലെ ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുര്‍സി.
കൈറോ: ജനാധിപത്യ ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുര്‍സി (67) അന്തരിച്ചു. കേസുകളുടെ ഭാഗമായി കോടതിയില്‍ ഹാജരായ അദ്ദേഹം വിചാരണക്കിടെ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.
ജഡ്ജിക്കുമുമ്പാകെ 20 മിനിറ്റ് സംസാരിച്ച മുര്‍സി ക്ഷീണിതനായി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ‘അല്‍ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത പ്രമേഹവും കരള്‍ രോഗവും ബാധിച്ച മുര്‍സിക്ക് അന്താരാഷ്ട്ര മര്യാദ അനുസരിച്ചുള്ള പരിഗണനകളൊന്നും ജയിലില്‍ ല്യമല്ലെന്നും ഇത് അദ്ദേഹത്തിന്റെ ജീവന് അപകടപ്പെടുത്തുമെന്നും നേരത്തേ കുടുംബം പരാതിപ്പെട്ടിരുന്നു.
2011ല്‍ അറബ് വസന്തത്തിനു പിന്നാലെ ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുര്‍സി. ഹുസ്നി മുബാറക്കിന്റെ 30 വര്‍ഷത്തെ ഏകാധിപത്യഭരണത്തിനും മുര്‍സിയുടെ അധികാരാരോഹണം വിരാമമിട്ടു. 2013 ജൂലൈയില്‍ രാജ്യത്ത് വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറി. തുടര്‍ന്നുണ്ടായ പട്ടാള അട്ടിമറിയില്‍ മുര്‍സിയെ അധികാരഭ്രഷ്ടനാക്കി പ്രതിരോധമന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സീസി ഭരണം പിടിച്ചു.
നാലു വര്‍ഷത്തേക്ക് അധികാരത്തിലേറിയ മുര്‍സിയെ ഒരു വര്‍ഷത്തിനു ശേഷം പുറത്താക്കിയ സീസി ഭരണകൂടം പിന്നീട് പ്രതികാരനടപടികളിലേക്ക് തിരിഞ്ഞു. ഹമാസുമായി ചേര്‍ന്ന് ഈജിപ്തിലെ പ്രക്ഷോഭകാരികള്‍ക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് തിങ്കളാഴ്ച മുര്‍സിയെ കോടതിയില്‍ ഹാജരാക്കിയത്.