Monday, December 9th, 2019

കാര്‍ഷിക വായ്പാ മൊറട്ടോറിയം കാലാവധി നീട്ടി

റവന്യൂ റിക്കവറി നടപടികള്‍ മരവിപ്പിക്കും

Published On:Aug 7, 2019 | 2:42 pm

തിരു: കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി. ഡിസംബര്‍ 31 വരെ മൊറട്ടോറിയം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. അതുവരെ റവന്യൂ റിക്കവറി നടപടികള്‍ മരവിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പുനഃക്രമീകരിക്കാത്ത വായ്പകളില്‍ ജപ്തി നടപടി ഉണ്ടാകില്ലെന്നും വായ്പാ പരാതികള്‍ പരിശോധിക്കാന്‍ ജില്ലകളില്‍ സബ്കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ, കാര്‍ഷിക വായ്പക്കും കൃഷി പ്രധാന വരുമാനമാര്‍ഗമായ കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകള്‍ക്കുമാണ് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ മേയ് 29നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, മാര്‍ച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്ന് റിസര്‍വ് ബാങ്ക് നിലപാടെടുത്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    8 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    10 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    10 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    10 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    10 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    10 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    10 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    10 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി