Tuesday, May 26th, 2020

ആനക്കൊമ്പ്; മോഹന്‍ ലാലിന് സമന്‍സ്

അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് 2012 ലാണ് വനം വകുപ്പ് മോഹന്‍ലാലിനെ പ്രതിയാക്കി കേസെടുത്തത്.

Published On:Oct 24, 2019 | 9:57 am

കൊച്ചി: രേഖകളില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചെന്ന കേസില്‍ മോഹന്‍ലാലിനും മറ്റു മൂന്നു പേര്‍ക്കും സമന്‍സ് അയക്കാന്‍ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന് ഹാജരാകാനാണ് ഉത്തരവ്. ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിംഗ്് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ്. ഗേറ്റില്‍ നയനം വീട്ടില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്‌ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ട്‌മെന്റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ കൂട്ടുപ്രതികള്‍.
അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് 2012 ലാണ് വനം വകുപ്പ് മോഹന്‍ലാലിനെ പ്രതിയാക്കി കേസെടുത്തത്. അന്വേഷണത്തിനൊടുവില്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഈ കേസ് വരുന്നില്ലെന്നു കണ്ട് കേസ് പിന്‍വലിച്ചു. ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകള്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വനംവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുകയ്യെടുത്ത് തിരിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൊമ്പ് സൂക്ഷിക്കാന്‍ ലാലിന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതിയും നല്‍കി.
ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നല്‍കിയ കേസിലാണ് സമന്‍സ്. പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ ‘കൃഷ്ണന്‍കുട്ടി’ എന്ന ആന ചരിഞ്ഞപ്പോള്‍ ആ കൊമ്പ് ലാലിന് നല്‍കിയതാണെന്നും കൊമ്പുകള്‍ കാട്ടാനയുടേതല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും വകുപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. എങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്