Wednesday, May 27th, 2020

ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി

Published On:Apr 19, 2019 | 8:20 pm

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകും. ഇതു സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടി.
അതേസമയം എം കെ രാഘവനെതിരായ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിരുന്നു. ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തില്‍ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസ് രണ്ട് തവണ രാഘവന് നോട്ടീസ് അയച്ചിരിന്നു. ഇതേ തുടര്‍ന്ന് രാഘവന്‍ നേരിട്ട് ഹാജാരായി വിശദീകരണം നല്‍കിയിരുന്നു. രാഘവന്റെ പണമിടപാടുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചത്.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്