Saturday, November 16th, 2019

മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷന്‍ ഇന്ത്യയില്‍

42.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില

Published On:Oct 31, 2019 | 9:42 am

മിനി കണ്‍ട്രിമാന്റെ ബ്ലാക്ക് എഡിഷന്‍ പരിമിത പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്ത് പരിമിതപ്പെടുത്തിയ 24 യൂണിറ്റ് ബ്ലാക്ക് എഡിഷന്‍ മോഡലുകള്‍ മാത്രമായിരിക്കും വില്‍പ്പനക്കെത്തുക. 42.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷനില്‍ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മിനി വയര്‍ഡ് പാക്കേജ്, ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, ഹര്‍മാന്‍, കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവ സവിശേഷതകളാണ്. ഒരു പുതിയ ബ്ലാക്ക് ഗ്രില്‍, JCW കാര്‍ബണ്‍ ഫൈബര്‍ ഫിനിഷിംഗുള്ള ഒആര്‍വിഎം, ഹെഡ്ലൈറ്റിനും ടെയില്‍ലൈറ്റുകള്‍ക്കുമായി പിയാനോ ബ്ലാക്ക് ട്രിം, ടെയില്‍ഗേറ്റിലെ പിയാനോ ബ്ലാക്ക് കണ്‍ട്രിമാന്‍ മോണിക്കര്‍ എന്നിവ മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷനിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
18 ഇഞ്ച് JCW അലോയ് വീലുകളും റണ്‍-ഫ്‌ലാറ്റ് ടയറുകളുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് എഡിഷന് കരുത്തേകുന്നത് അതേ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്. ഇത് 189 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കും. പാഡില്‍ ഷിഫ്റ്ററുകളുള്ള 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍. വലിയ അനുപാതമുണ്ടായിട്ടും കണ്‍ട്രിമാന്‍ JCW-ന് 7.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം 14.41 കിലോമീറ്റര്‍/ ലിറ്ററാണ് ഇന്ധനക്ഷമതയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    6 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    7 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    10 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    12 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    12 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    14 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    14 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി