1299 രൂപയാണ് വില
1299 രൂപയാണ് വില
ഷാവോമിയുടെ പുതിയ എംഐ ബാന്‍ഡ് 3ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1299 രൂപയാണ് വില. അമോലെഡ് ടച്ച് ഡിസ്പ്ലേ, സ്റ്റെപ്പ് ആന്റ് കലോറി കൗണ്ടര്‍, വാട്ടര്‍ റസിസ്റ്റന്‍സ് തുടങ്ങിയവ എംഐ ബാന്‍ഡ് 3ഐയുടെ മുഖ്യ സവിശേഷതകളാണ്.
110 mAh ബാറ്ററിയാണ് ഇതിന്. 20 ദിവസത്തോളം ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്റ്റെപ്പ് ട്രാക്കിങ് കലോറി ട്രാക്കിങ് സൗകര്യത്തിനൊപ്പം മൊബൈല്‍ നോട്ടിഫിക്കേഷനുകള്‍ കാണാനുള്ള സൗകര്യവും എംഐ ബാന്‍ഡ് 3ഐയിലുണ്ട്. ‘ഫൈന്റ് ഡിവൈസ്’ ആണ് എംഐ ബാന്‍ഡിലെ ഫീച്ചര്‍. ബാന്‍ഡുമായി ബന്ധിപ്പിച്ച ഫോണ്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും.