Thursday, December 12th, 2019

മെസി മാജിക്കില്‍ ബാഴ്‌സക്ക് ജയം

പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി.

Published On:Dec 2, 2019 | 11:35 am

മാഡ്രിഡ്: ലയണല്‍ മെസിയുടെ നാടകീയ ഗോളില്‍ സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്കു ജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. 86-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍.
ഇതോടെ ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്താനും ബാഴ്‌സക്കായി.
നിരവധി ഗോളവസരങ്ങള്‍ തുറന്നു ലഭിച്ചെങ്കിലും ബാഴ്‌സ ഗോള്‍ കീപ്പര്‍ ആന്ദ്രെ ടെര്‍സ്റ്റീഗന്റെ പ്രകടനമാണ് അത്‌ലറ്റിക്കോയ്ക്കു വിലങ്ങുതടിയായത്. 2011നുശേഷം അത്‌ലറ്റിക്കോയ്ക്കു ബാഴ്‌സയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 19 മത്സരങ്ങളില്‍ തോല്‍വിയറിയാതെ ബാഴ്‌സ കുതിപ്പ് തുടരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    3 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    4 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍