Sunday, November 17th, 2019

മെഴ്സിഡീസ് ബെന്‍സ് വി-ക്ലാസ് എലൈറ്റ് വരുന്നൂ

നവംബര്‍ ഏഴിന് കമ്പനി വിപണിയിലെത്തിക്കും

Published On:Nov 5, 2019 | 9:27 am

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയില്‍ വി-ക്ലാസ് എലൈറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പിനെ നവംബര്‍ ഏഴിന് കമ്പനി വിപണിയിലെത്തിക്കും. ഈ വര്‍ഷം ആദ്യം ആഗോളതലത്തില്‍ അവതരിപ്പിച്ച പുതിയ ഫെയ്സ്ലിഫ്റ്റ് വി-ക്ലാസിനെ അടിസ്ഥാനമാക്കിയാണ് ഉയര്‍ന്ന വകഭേദത്തിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന ഉയര്‍ന്ന പതിപ്പിന് കമ്പനി 90 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് പുറമേയുള്ള നവീകരണങ്ങളില്‍, പുതുക്കിയ ഹെഡ്ലാമ്പുകള്‍, ബമ്പറുകള്‍, ഗ്രില്‍ ഡിസൈന്‍ എന്നിവ ഉള്‍പ്പെടും. ഇരിപ്പിടങ്ങളില്‍ നാല് സീറ്റര്‍ അല്ലെങ്കില്‍ ഏഴ് സീറ്റര്‍ കോണ്‍ഫിഗറേഷനുകള്‍ ഉള്‍പ്പെടും. എന്നാല്‍ പ്രീമിയം ഗുണനിലവാരമുള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍, പുതിയ ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ ഉള്‍ക്കൊള്ളുന്നു. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ V 220d ഡീസല്‍ എഞ്ചിന്‍ 160 bhp കരുത്തില്‍ 380 Nm torque ഉത്പാദിപ്പിക്കും. Most Read: മഹീന്ദ്ര മറാസോയെ അടിസ്ഥാനമാക്കി ഫോര്‍ഡ് എംപിവി ഒരുങ്ങുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    3 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    15 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    18 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    21 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    21 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല