Wednesday, February 19th, 2020

ഒടുവില്‍ ആ കമിതാക്കളെ കണ്ടെത്തി..

ഒക്ടോബര്‍ 6 നാണ് മാത്യു ഡിപ്പെല്‍ ചിത്രം പകര്‍ത്തിയത്. അന്ന് മുതല്‍ ഇവര്‍ക്കു വേണ്ടി അന്വേഷണം തുടങ്ങിയിരുന്നു

Published On:Nov 1, 2018 | 10:09 am

പ്രണയിനിയോട് മുട്ടിലിരുന്ന് വിവാഹഭ്യര്‍ത്ഥന നടത്തുന്ന കമിതാക്കളുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇവരെ തേടിയാണ് സേഷ്യല്‍ മീഡിയ പിന്നീട്. അവസാനം ആ കമിതാക്കളെ കണ്ടെത്തിയിരിക്കുന്നു. ചാര്‍ലി ബിയറും, അദ്ദേഹത്തിന്റെ പ്രതിശ്രുത വധു മെലിസ്സയുമായിരുന്നു ആ കമിതാക്കള്‍. ഫോട്ടോഗ്രാഫര്‍ മാത്യൂ ഡിപ്പെല്‍ തന്നെയാണ് ഈ കാര്യം ലോകത്തെ അറിയിച്ചതും.
കാലിഫോര്‍ണിയ യോസ്മിറ്റെ ദേശീയോദ്യാനത്തിലെ ടാഫ്റ്റ് പോയിന്റില്‍ നില്‍ക്കുമ്പോഴാണ് മാത്യു ഡിപ്പല്‍ ഈ ദൃശ്യം കണ്ടത്. ഒക്ടോബര്‍ 6 നാണ് മാത്യു ഡിപ്പെല്‍ ചിത്രം പകര്‍ത്തിയത്. അന്ന് മുതല്‍ ഇവര്‍ക്കു വേണ്ടി അന്വേഷണം തുടങ്ങിയിരുന്നു. കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചു. ചിത്രമെടുത്ത് തീയതിയും, സ്ഥലവും വ്യക്തമാക്കിയാണ് ട്വീറ്റ് ചെയ്തത്. ഒരു പ്രാദേശിക വാര്‍ത്താ മാധ്യമത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശസിക്കവെയാണ് തന്റെയും പ്രിയതമയുടേയും ചിത്രം വൈറലായത് ചാര്‍ലി അറിഞ്ഞത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    2 hours ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    3 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    4 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    4 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു