വാഗണര്‍ ആര് ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇത്
വാഗണര്‍ ആര് ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇത്
മാരുതി വാഗണ്‍ ആര് ഇലക്ട്രിക്കിനെ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഗണര്‍ ആര് ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇത്. 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ വില പ്രതാക്ഷിക്കാം.
ആദ്യഘട്ടത്തില്‍ സിറ്റ് കാറായി പുറത്തിറക്കുന്ന വാഗണ്‍ ആര് ഇലക്ട്രിക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. നിലവില്‍ പുതുക്കിയ വാഗണ്‍ ആറിന്റെ പെട്രോള്‍, സിഎന്‍ജി പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. വാഗണ്‍ ആര് ഇലക്ട്രിക്കിന്റെ 50 യൂണിറ്റുകള്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ചു വരികയാണ്.