Thursday, September 24th, 2020

വിവാഹ ശേഷം വിവേകും ആര്യയും നേരെയെത്തിയത് പോലീസ് സ്റ്റേഷനില്‍; പോലീസുകാര്‍ക്കൊപ്പം സദ്യയുണ്ട് വധൂവരന്മാര്‍

ലോക്ക് ഡൌണിനിടെ വിവാഹം കഴിച്ചതല്ല ഇവര്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം

Published On:Apr 23, 2020 | 12:19 pm

വര്‍ക്കല: ലളിതമായ ചടങ്ങുകളോടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം കഴിച്ച വിവേക്-ആര്യ ദമ്ബതികളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിയയുന്നത്. ഹോട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്ന വര്‍ക്കലയില്‍ വച്ചായിരുന്നു വിവേകിന്‍റെയും ആര്യയുടെയും വിവാഹം. കൊറോണ വൈറസിനെ തുടര്‍ന്ന് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. അതേസമയം, ലോക്ക് ഡൌണിനിടെ വിവാഹം കഴിച്ചതല്ല ഇവര്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം.

വിവാഹശേഷം ഇവര്‍ നേരെയെത്തിയത് വര്‍ക്കല പോലീസ് സ്റ്റേഷനിലാണ് എന്നത് തന്നെയാണ് ഈ വിവാഹം വൈറലാകാനുള്ള കാരണവും. വിവാഹ വേഷത്തിലെത്തിയ ഇരുവരും പോലീസുകാര്‍ക്ക് സദ്യ വിളമ്ബികൊടുക്കുകയും അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. വര്‍ക്കല ന്യൂ സ്റ്റുഡിയോ ഉടമ വിജയ് വിലാസത്തില്‍ വിജയപ്രകാശന്‍പിള്ള- ജയകുമാരി ദമ്ബതികളുടെ മകളാണ് ആര്യ. വര്‍ക്കല വാച്ചര്‍മുക്ക് ഉദയത്തില്‍ ഉദയന്‍റെയും ജലജയുടെയും മകനാണ് വിവേക്.

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന വധൂവരന്മാരുടെ ആഗ്രഹമാണ് ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മാത്രമല്ല, പോലീസ് സ്റ്റേഷനിലെത്തിയ വധൂവരന്മാര്‍ക്കായി പോലീസുകാര്‍ കേക്ക് തയാറാക്കിയിരുന്നു.

എസ്.ഐ. അജിത് കുമാര്‍, പ്രൊബേഷണറി എസ്.ഐ. പ്രവീണ്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജയപ്രസാദ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം വിവേകും ആര്യയും കേക്ക് മുറിച്ച്‌ പങ്കിടുകയും ചെയ്തു. ഇതിനെല്ലാം പുറമേ ലോക്ക് ഡൌണ്‍ കാലത്ത് ആഹാരമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണവും വിവേകും ആര്യയും ചേര്‍ന്ന് നല്‍കി.

LIVE NEWS - ONLINE

  • 1
    6 mins ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 2
    32 mins ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 3
    34 mins ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 4
    53 mins ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 5
    58 mins ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 6
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 7
    17 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 8
    18 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍

  • 9
    18 hours ago

    സി-ആപ്റ്റില്‍ വീണ്ടും എന്‍ ഐ എ പരിശോധന; വാഹനത്തിന്റെ ജി പി എസ് റെക്കോര്‍ഡര്‍ പിടിച്ചെടുത്തു