Wednesday, December 11th, 2019

സംസ്ഥാനത്ത് മാര്‍ക്ക്ദാന മാഫിയയെന്ന് പ്രതിപക്ഷം

സഭയില്‍ ബഹളം ഇറങ്ങിപ്പോക്ക്

Published On:Nov 18, 2019 | 3:00 pm

തിരു: കേരള സര്‍വകലാശാലയിലെ മാര്‍ക്ദാന വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സര്‍വകലാശാലയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ റോജി എം. ജോണ്‍ ആരോപിച്ചു.
മാര്‍ക്ക്ദാനം ചെറിയ തട്ടിപ്പല്ല. വലിയ മാഫിയ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥിക്ക് മാത്രം മാര്‍ക്ക് നല്‍കുകയല്ല ചെയ്തിട്ടുള്ളത്. ബി.സി.എ, ബികോം പരീക്ഷകളില്‍ 2016 മുതല്‍ 2019 വരെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
പല തവണ മാര്‍ക്ക് തിരുത്തി. മോഡറേഷന്‍ വഴിയാണ് മാര്‍ക്ക് നല്‍കിയിട്ടുള്ളത്. തട്ടിപ്പ് കണ്ടെത്താന്‍ സര്‍വകലാശാലക്ക് കഴിഞ്ഞില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ബാഹ്യ ശക്തികളുെട ഇടപെടല്‍ സംശയിക്കുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
വീഴ്ച വരുത്തിയവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു.
മന്ത്രി കെ.ടി ജലീല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ അന്തകനാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    17 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    18 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    19 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    20 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    20 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു