Sunday, February 23rd, 2020

മരടിലെ ഫ്‌ളാറ്റുടമകളെ അനുകൂലിച്ച് പ്രമേയം

ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അനുഭാവം പുലര്‍ത്തുന്നതിനാല്‍ പ്രമേയം പാസാകാനാണ് സാധ്യത.

Published On:Sep 10, 2019 | 1:56 pm

കൊച്ചി: പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫഌറ്റുകളിലെ ഉടമകളെ അനുകൂലിച്ച് മരട് നഗരസഭയില്‍ പ്രമേയം. ഫഌറ്റിലെ താമസക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ കോടതി വിധി അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം പറയുന്നത്.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഫഌറ്റ് ഉടമകളോട് അനുഭാവം പുലര്‍ത്തുന്നതിനാല്‍ പ്രമേയം പാസാകാനാണ് എല്ലാ സാധ്യതയും. സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം മറികടക്കാന്‍ സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. താമസക്കാരെ തെരുവിലിറക്കാതെ ഏത് വിധേനയെങ്കിലും പ്രവൃത്തിക്കണമെന്നാണ് പൊതുവില്‍ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായം.
ഏത് രീതിക്ക് ഇതിനെ നേരിടാം എന്ന് പരിശോധിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇറക്കിവിടേണ്ടി വന്നാല്‍ പുനരധിവസിപ്പിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്യുക. അപ്പോഴും വിധിയെ എങ്ങനെ മറികടക്കാം എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. 350 ഓളം കുടുംബങ്ങളാണ് ഫഌറ്റ് പൊളിച്ചുനീക്കേണ്ടി വന്നാല്‍ വഴിയാധാരമാകുക.
കൗണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ ഫഌറ്റ് ഉടമകളും എത്തി. ഇവര്‍ തങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതോടെ രാവിലെ യോഗം തുടങ്ങിയപ്പോള്‍ തന്നെ ബഹളമുണ്ടായി. നിയമത്തില്‍ ഇളവ് വേണം എന്നാണ് ഫഌറ്റ് ഉടമകളില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

  • 2
    11 hours ago

    സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • 3
    13 hours ago

    ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

  • 4
    13 hours ago

    കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

  • 5
    13 hours ago

    ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

  • 6
    1 day ago

    കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

  • 7
    1 day ago

    അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

  • 8
    1 day ago

    ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

  • 9
    1 day ago

    കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍