Friday, September 25th, 2020

കൊട്ടിയൂരില്‍ സായുധ മാവോവാദിസംഘം പ്രകടനം നടത്തി

ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണവും ചെയ്തു.

Published On:Jan 20, 2020 | 9:07 am

കണ്ണൂര്‍: സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘം കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണവും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോവാദികള്‍ വനത്തിലേക്ക് തന്നെ തിരിച്ചു പോയി.
ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു.
അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി പിണറായി കൂട്ടുകെട്ട് എന്നും തിരിച്ചടിക്കാന്‍ സായുധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്.

LIVE NEWS - ONLINE

  • 1
    4 mins ago

    ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ കഴമ്പുണ്ട്: കേസെടുത്ത് സിബിഐ, എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

  • 2
    16 mins ago

    ജാഗ്രത കൈവിടുന്നത് പുതിയവെല്ലുവിളി

  • 3
    20 mins ago

    ഒരുലക്ഷം രൂപയുമായി മുങ്ങിയത് കാമുകനൊപ്പം ജീവിക്കാന്‍; ഗള്‍ഫുകാരന്റെ ഭാര്യക്ക് കിട്ടിയത് എട്ടിന്റെ പണി

  • 4
    24 mins ago

    19 കാരനെ കുത്തികൊന്നത് കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ; യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയില്‍

  • 5
    33 mins ago

    ഐഎസിനു വേണ്ടി ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തു; അബു സുബ്ഹാനി കുറ്റക്കാരന്‍; വിധി തിങ്കളാഴ്ച

  • 6
    2 hours ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 7
    3 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 8
    4 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 9
    5 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു