Sunday, November 17th, 2019

പാലക്കാട് ഉള്‍വനത്തില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു

കൂടുതല്‍ സംഘത്തെ പോലീസ് ഈ ഭാഗത്തേക്ക് അയച്ചിട്ടുണ്ട്.

Published On:Oct 28, 2019 | 4:30 pm

പാലക്കാട്: തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ പാലക്കാട് ഉള്‍വനത്തില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്.
മാവോവാദികള്‍ ഇവിടെ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ട് നടത്തിയ വെടിവെപ്പിലാണ് മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടത്.
മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ തന്നെ പോലീസിന്റെ ലിസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉള്‍വനത്തില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് വിവരം. കൂടുതല്‍ സംഘത്തെ പോലീസ് ഈ ഭാഗത്തേക്ക് അയച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    4 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    15 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    16 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    20 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    22 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    22 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല