Thursday, April 2nd, 2020

കൊവിഡ് 19: ‘വെറുതെ പുറത്തിറങ്ങുമ്പോൾ തകർന്ന് പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ്: മഞ്ജു വാര്യര്‍

നിയന്ത്രണങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ ചിലര്‍ പുറത്തിറങ്ങി നടക്കുകയാണ്

Published On:Mar 25, 2020 | 12:28 pm

കണ്ണൂർ : അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ ലോക്ക് ഡൌണ്‍ 21 ദിവസം നീണ്ടുനില്‍ക്കും. ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും രാജ്യത്ത് എവിടെയാണോ അവിടെ തന്നെ ഇരിക്കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ ചിലര്‍ പുറത്തിറങ്ങി നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരും പുറത്തിറങ്ങരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്ക് വീഡിയോയിലൂടെ മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ആവർത്തിച്ച് പറഞ്ഞിട്ടും ആളുകള്‍ പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ കൂടി കണ്ടുകൊണ്ട് ഇരിക്കുന്നത്. ഇവരെയൊക്കെ നിയന്ത്രിക്കുന്നതിനായി പൊലീസിനും ഉദ്യോഗസ്ഥർക്കുമൊക്കെ ഒരുപാട് സമയം ചെലവിടേണ്ടി വരുന്നുണ്ട്. മരുന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്തു പോകാം പക്ഷേ വെറുതെ പുറത്തിറങ്ങുമ്പോൾ തകർന്ന് പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ്.സഹായത്തിന് സര്‍ക്കാര്‍ മുന്നിലുണ്ടെന്ന് പറയുമ്പോള്‍ അത് വിശ്വസിക്കണമെന്നും താരം പറയുന്നുമുണ്ട്. തോറ്റു പോയാല്‍ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും മഞ്ജു ഓർമിപ്പിക്കുന്നുണ്ട്. ഇത് എല്ലാവരും ഒത്തൊരുമയോടെ നിൽക്കേണ്ട അവസരമാണിതെന്നും വൈറസിന്റെ വ്യാപനം തടയുക ഓരോരുത്തരുടേയും കർത്തവ്യമാണെന്നും മഞ്ജു പറയുന്നു.

#stayathome #stayhome #covid19

#stayathome #stayhome #covid19

Manju Warrier यांनी वर पोस्ट केले मंगळवार, २४ मार्च, २०२०

LIVE NEWS - ONLINE

  • 1
    20 mins ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 2
    54 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 3
    21 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 5
    22 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 6
    22 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 7
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 8
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 9
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ