Wednesday, February 26th, 2020

സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്, അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയവരുണ്ട്; മഞ്ജുവിന്റെ തിരിച്ചുവരവില്‍ അസ്വസ്ഥരായവരെ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

''മലയാള സിനിമയിലെ നല്ലൊരു നടിയെ തിരിച്ച് അഭിനയത്തിലേക്കു കൊണ്ടു വന്നതില്‍ സന്തോഷമേയുള്ളൂ''

Published On:Feb 13, 2020 | 3:13 pm

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ രണ്ടാംവരവിന് വഴിയൊരുക്കിയ ചിത്രമാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ഹൗ ഓള്‍ഡ് ആര്‍ യു’ ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ ‘പ്രതി പൂവന്‍കോഴിക്കും മികച്ച പ്രതികരണമാണ് ലഭിച്ചത് ഇപ്പോഴിതാ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു വാര്യര്‍ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നത് പലരെയും അസ്വസ്ഥരാക്കിയെന്ന് വനിതയുമായുള്ള അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിരിക്കുകയാണ്.

how old are you movie ROSHAN ANDRUS എന്നതിനുള്ള ചിത്ര ഫലം

തീരുമാനത്തെ കഠിനമായി എതിര്‍ത്ത് സിനിമ ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കിയവരുണ്ട്. ഇപ്പോഴും ആ പ്രശ്‌നം തുടരുന്നവരുണ്ട്. മലയാള സിനിമയിലെ നല്ലൊരു നടിയെ തിരിച്ച് അഭിനയത്തിലേക്കു കൊണ്ടു വന്നതില്‍ സന്തോഷമേയുള്ളൂ. തമിഴില്‍ ’36 വയതിനിലേ’യിലൂടെ ജ്യോതികയുടെ തിരിച്ചുവരവും കൂടി സംഭവിച്ചു.

ഒരുപാട് സ്ത്രീകള്‍ക്ക് സ്വന്തം സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍ പ്രചോദനമായി ആ സിനിമ. ഇപ്പോള്‍, വീണ്ടും മഞ്ജുവിനെ നായികയാക്കിയപ്പോള്‍ തോന്നിയ മാറ്റം- മഞ്ജു ഫ്രീ ബേര്‍ഡ് ആയ പോല തോന്നുന്നുവെന്നതാണ്. റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    15 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി