Thursday, November 14th, 2019

പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചര്‍ച്ച. സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജില്‍നിന്നുമുള്ള രണ്ട് പ്രതിനിധികളുമായാണ് മമത കൂടിക്കാഴ്ച നടത്തുക

Published On:Jun 17, 2019 | 2:43 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചര്‍ച്ച നടത്തും. സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജില്‍നിന്നുമുള്ള രണ്ട് പ്രതിനിധികളുമായാണ് മമത കൂടിക്കാഴ്ച നടത്തുക.
കൊല്‍ക്കത്തയിലെ എന്‍ ആര്‍ എസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതിനു പിന്നാലെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു.

LIVE NEWS - ONLINE

  • 1
    14 hours ago

    കണ്ണൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

  • 2
    14 hours ago

    ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു

  • 3
    17 hours ago

    ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി

  • 4
    21 hours ago

    ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ

  • 5
    21 hours ago

    പോലീസിന്റെ ഡാറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ സംഭവം; സഭയില്‍ പ്രതിപക്ഷ ബഹളം

  • 6
    22 hours ago

    കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യര്‍: സുപ്രീം കോടതി

  • 7
    22 hours ago

    അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

  • 8
    23 hours ago

    ചെങ്ങന്നൂരിലെ ഇരട്ടക്കൊല; രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

  • 9
    23 hours ago

    സംസ്ഥാന കലോത്സവം; കാസര്‍കോട് വേദി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്