Wednesday, February 26th, 2020

മലയാളി വിദ്യാര്‍ത്ഥികളെ പാക്കിസ്ഥാനികളാക്കി’ ബംഗലുരു പോലീസ്

ദുരനുഭവമുണ്ടായത് കണ്ണൂര്‍ സ്വദേശികള്‍ക്കും സുഹൃത്തിനും

Published On:Jan 16, 2020 | 9:53 am

ബംഗലുരു: മലയാളി വിദ്യാര്‍ത്ഥികളെ പാക്കിസ്ഥാനികളാക്കി’ ബംഗലുരു പോലീസ്. ബംഗലൂരുവില്‍ സോഫ്റ്റ് വെയര്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗലുരു എസ്ജി പാളയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം.
താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍നിന്നു രാത്രി ഒരുമണിക്കു ചായ കുടിക്കാനായി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെയാണു പോലീസ് പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയത്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അനുഭവം വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. പോലീസുകാര്‍ വിദ്യാര്‍ത്ഥികളോടു കയര്‍ക്കുന്നതിന്റെയും വിഡിയോ ചിത്രീകരിക്കുന്നതു തടയുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എല്ലാവരുടെയും ഫോണ്‍ ആവശ്യപ്പെട്ട പോലീസ് ഒരാളുടെ കൈയില്‍നിന്ന് ഫോണ്‍ പിടിച്ചുവാങ്ങുകയും പരിശോധിക്കുകയും ചെയ്തു. വാറന്റ് ഉണ്ടെങ്കില്‍ മാത്രമെ വ്യക്തിയുടെ പക്കലുള്ള വസ്തുക്കള്‍ പരിശോധിക്കാന്‍ അവകാശമുള്ളൂ എന്നു പറഞ്ഞപ്പോള്‍ വാറന്റ് വേണമെങ്കില്‍ സ്റ്റേഷനില്‍ വരണമെന്നായിരുന്നു പോലീസിന്റെ മറുപടി.
രാത്രി ഒന്നരയോടെയാണ് വിദ്യാര്‍ത്ഥികളെ എസ്ജി പാളയ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയയത്. പിന്നീട് മൂന്നരയോടെ ലോക്കല്‍ ഗാര്‍ഡിയന്‍ സ്ഥലത്തെത്തിയശേഷമാണ് എല്ലാവരെയും വിട്ടയച്ചത്. സംഭവം വിവാദമായതോടെ, സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയുള്ള വൈറ്റ്ഫീല്‍ഡ് ഡിസിപി എം എന്‍ അനുചേത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    9 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    11 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    11 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    11 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    12 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    12 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    12 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    12 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി