Wednesday, February 19th, 2020

മലേറിയ; സൂക്ഷിക്കുക, ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്

ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, പനി മാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍ എന്നിവയുണ്ടായാല് പ്രത്യേകം ശ്രദ്ധിക്കണം

Published On:Aug 21, 2019 | 9:26 am

മഴയത്ത് പല തരത്തിലുളള രോഗങ്ങള്‍ നമ്മളെ പിടികൂടുന്നു. അതിനാല്‍ മഴക്കാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ഉണ്ടാകണം. മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍ഗുനിയ, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍. ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, പനി മാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍ എന്നിവയുണ്ടായാല് പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് കൂടുതല്‍ കാണുന്ന ഒരു രോഗമാണ് മലേറിയ. അനാഫലിസ് വര്‍ഗത്തില്‍പെട്ട പെണ്‍കൊതുകുകളാണ് ഇത് പരത്തുന്നത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് ഇവ വളരുക.
ലക്ഷണങ്ങള്‍
തുടര്‍ച്ചയായുള്ള പനിയാണ് പ്രധാന ലക്ഷണം. കൂടാതെ കടുത്ത ക്ഷീണവും വയറുവേദനയും തലവേദനയും വിറയലും ഉണ്ടാകാം. ഒപ്പം ഛര്‍ദി, വയറിളക്കം, ചുമ, ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. കടുത്തതും ഇടവിട്ടുള്ളതുമായ പനിയാണു മലേറിയയുടെ പ്രത്യേകത. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ഉണ്ടാകാം.
രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് രോഗം വരാതിരിക്കാനുള്ള പരിഹാരമാര്‍ഗം. മാത്രമല്ല്, കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി. ഡി. ടി. പോലുള്ള രാസപദാര്‍ഥങ്ങള്‍ തളിക്കുകയോ ചെയ്യാം. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാംതന്നെ അടച്ചുവയ്ക്കണം. കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വകളെ നശിപ്പിക്കുവാനായി മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം.

LIVE NEWS - ONLINE

  • 1
    30 mins ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    33 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 4
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 5
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 6
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 7
    3 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 8
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 9
    7 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍