Tuesday, November 19th, 2019

മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എന്‍.എ ഖാദറാണ് ശ്രദ്ധ ക്ഷണിച്ചത്.

Published On:Jun 25, 2019 | 3:06 pm

തിരു: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം അപ്രായോഗികമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറ!യുകയായിരുന്നു അദ്ദേഹം. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കി.
കേരളത്തിന്റെയും മലപ്പുറത്തിന്റെയും സമഗ്ര വികസനത്തിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജില്ലയുടെ വിഭജനം ലളിതമല്ലെന്നും നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണം നടക്കുന്നതിനാല്‍ പുതിയ ജില്ല രൂപീകരിക്കേണ്ട ആവശ്യമില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും ജയരാജന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എന്‍.എ ഖാദറാണ് ശ്രദ്ധ ക്ഷണിച്ചത്. ജനസംഖ്യാനുപാതികമായി ജില്ല വിഭജിക്കണം. സമഗ്ര വികസനത്തിന് പുതിയ ജില്ല രൂപീകരിക്കുന്നതാണ് ഉചിതം. അതുവഴി വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ജില്ലാ അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് ആസ്ഥാനത്ത് എത്തണമെങ്കില്‍ 75 കിലോമീറ്ററോളം സഞ്ചരിക്കണം. മലപ്പുറത്തെ ജനസംഖ്യം 44 ലക്ഷമാണെന്നും കെ.എന്‍.എ ഖാദര്‍ ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ നിന്ന് നേരത്തെ കെ.എന്‍.എ. ഖാദര്‍ പിന്മാറിയിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാതെ ഈ വിഷയം നിയമസഭയില്‍ കൊണ്ടുവരുന്നതിനോട് യു.ഡി.എഫ് നേതൃത്വം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം തന്ത്രപരമായി പിന്മാറിയത്. പിന്നീട് പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും അനുമതിയോടെ ഇന്ന് അവതരിപ്പിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    9 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    11 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    12 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    15 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    16 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    16 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    16 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    16 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു