Monday, April 6th, 2020

മലപ്പുറത്ത് കാറപകടത്തില്‍ രണ്ട് മരണം

രണ്ട് കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്

Published On:Feb 10, 2020 | 12:35 pm

മലപ്പുറം: പറളി അറബി കോളജിനു സമീപം പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കം ഏഴൂ പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ പെട്ടവരെല്ലാം കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. പൊന്നാനി എണ്ണയില്‍ വീട് രാജ്വേശരി (50), ചന്ദ്രന്‍ (62) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ രാധാ ലക്ഷ്മി, രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മധുരയില്‍ തീര്‍ഥാടനം കഴിഞ്ഞ് വരികയായിരുന്നു ഇവര്‍. മരിച്ച ചന്ദ്രന്റെയും രാജേശ്വരിയുടെയും മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസും അഗ്‌നശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    9 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    9 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    9 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    10 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    10 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    10 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    11 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    11 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും