Friday, May 29th, 2020

മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടും

പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

Published On:Mar 19, 2020 | 9:25 am

തിരു: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മലപ്പുറം നഗരസഭ പരിധിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനമായിരിക്കുന്നത്. ഈ മാസം 31 വരെ അടച്ചിടാനാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്.
പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് നടപടികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച് മദ്യശാലകള്‍ക്ക് നോട്ടീസ് നല്‍കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അറിയിച്ചു.
കേവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചൂപൂട്ടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരിക്കുകയാണ്. ബാറുകള്‍ അടച്ചിടണമെന്ന് ഐഎംഎയും ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും പൂട്ടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

 

 

 

LIVE NEWS - ONLINE

  • 1
    4 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    4 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    4 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    4 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    4 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    4 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    4 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    4 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    5 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്