Saturday, May 30th, 2020

മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വിജയിപ്പിക്കണം

          ഉല്‍പാദന രംഗത്ത് വന്‍ പുരോഗതി ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ ഒന്നാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള വ്യവസായികള്‍ക്ക് ഇന്ത്യയില്‍ മുതല്‍ മുടക്കാനും, നിക്ഷേപം നടത്താനും സൗകര്യമൊരുക്കുന്ന പദ്ധതി യാഥാര്‍ത്ഥ രൂപത്തില്‍ നടപ്പിലായാല്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ സാമ്പത്തീക ശക്തിയായി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. ബുദ്ധിശക്തിയും, സ്ഥിരോത്സാഹവുമുള്ള തൊഴിലാളി സമൂഹം സ്വന്തമായുള്ള ഇന്ത്യക്ക് നിക്ഷേപകര്‍ക്കനുകൂലമായ അന്തരീക്ഷമൊരുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരില്ല. ശാസ്ത്ര സാങ്കേതിക … Continue reading "മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വിജയിപ്പിക്കണം"

Published On:Sep 29, 2014 | 2:15 pm

Make in India Editorial Full

 

 

 

 

 
ഉല്‍പാദന രംഗത്ത് വന്‍ പുരോഗതി ലക്ഷ്യംവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ ഒന്നാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള വ്യവസായികള്‍ക്ക് ഇന്ത്യയില്‍ മുതല്‍ മുടക്കാനും, നിക്ഷേപം നടത്താനും സൗകര്യമൊരുക്കുന്ന പദ്ധതി യാഥാര്‍ത്ഥ രൂപത്തില്‍ നടപ്പിലായാല്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ സാമ്പത്തീക ശക്തിയായി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. ബുദ്ധിശക്തിയും, സ്ഥിരോത്സാഹവുമുള്ള തൊഴിലാളി സമൂഹം സ്വന്തമായുള്ള ഇന്ത്യക്ക് നിക്ഷേപകര്‍ക്കനുകൂലമായ അന്തരീക്ഷമൊരുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരില്ല. ശാസ്ത്ര സാങ്കേതിക രംഗത്തെ അഭിമാനാര്‍ഹമായ നേട്ടമായ മംഗള്‍യാന്റെ വിജയം ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ദിവസങ്ങളില്‍ തന്നെയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കമായതെന്നത് അഭിമാനിക്കാന്‍ വക നല്കുന്നു. ഇന്ത്യയില്‍ പരമാവധി ഉല്പാദന വര്‍ധന ലക്ഷ്യമിട്ട് തുടക്കം കുറിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ പ്രധാന മന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ സദസ്സിലെ 500 ഓളം സ്വദേശത്തേയും വിദേശത്തേയും വ്യവസായികള്‍ പ്രതീക്ഷയോടെ കാണുന്നു.
ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, തുണിത്തരങ്ങള്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍, മറ്റ് ഉല്പന്നങ്ങള്‍ എന്നിവക്ക് ഒരു കണ്‍സ്യൂമര്‍ അന്തരീക്ഷമുള്ള ഇന്ത്യയില്‍ വന്‍ സാധ്യതകളാണെന്ന ലോകരാജ്യങ്ങളുടെ തിരിച്ചറിവ് ഇവിടെ നിന്നും വന്‍ ലാഭം കൊയ്യുന്നതിന് അവര്‍ക്കവസരമൊരുക്കിയാല്‍ ജപ്പാന്‍, ചൈന എന്നീ വിദേശ രാജ്യങ്ങളെ പിന്നിലാക്കാന്‍ നമുക്കാവുമെന്ന തിരിച്ചറിവ് കാലാകാലങ്ങളില്‍ രാജ്യം ഭരിച്ചവര്‍ക്കുണ്ടായില്ല. അതിന്റെ ഫലം കഴിഞ്ഞ 60 വര്‍ഷത്തിലധികമായി ഇന്ത്യന്‍ ജനത അനുഭവിക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടന മെച്ചപ്പെടുത്താനാവശ്യമായ ഉല്പന്നങ്ങള്‍ ഇവിടെ തന്നെ ഉല്പാദിപ്പിക്കാം. അതിന് വ്യവസായികള്‍ക്ക് അനുകൂലമായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ നമുക്ക് കഴിയണം. ഇലക്‌ട്രോണിക്ക് ഉല്പന്ന വിപണിയില്‍ ലോകരാജ്യങ്ങള്‍ കീഴടക്കിയ ജപ്പാനൊട് മത്സരിക്കാന്‍ ചൈനക്കായത് അവരുടെ രാഷ്ട്രീയ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും കൊണ്ടാണ്. ഇന്ത്യയില്‍ ലഭ്യമായ മനുഷ്യവിഭവശേഷിയും അസംസ്‌കൃത സാധനങ്ങളും വ്യവസായികള്‍ക്ക് വലിയൊരു മുതല്‍കൂട്ടാണ്. ഇത് തിരിച്ചറിഞ്ഞ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയിപ്പിക്കാന്‍ ഓരോ സംസ്ഥാനങ്ങളും മത്സരബുദ്ധിയോടെ രംഗത്തിറങ്ങുകയാണ് ആവശ്യം. തൊഴില്‍ വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ആരുടെയും പുറകിലല്ല എന്ന് ലോകരാജ്യങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ പദ്ധതിയിലൂടെ നമുക്ക് കഴിയും. അതിന് മുതല്‍ മുടക്കുന്ന വ്യവസായികള്‍ ഇവിടെ തൊഴിലവസരം ഉറപ്പുവരുത്തണം. കുറഞ്ഞ ചിലവില്‍ നിര്‍മ്മാണങ്ങളും ധനശേഷിയുള്ള ഉപയോക്താക്കളും ഒരുമിക്കുന്ന ഇന്ത്യ ഭാവിയുടെ കരുത്താകണം. ഐ ടി, തുണിത്തരങ്ങള്‍, മരുന്ന്, വ്യോമയാനം, ടൂറിസം തുടങ്ങിയ 25 ഓളം മുന്‍ഗണനാ മേഖലകള്‍ക്ക് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മുന്‍ഗണനയുണ്ടാവും. ഈ മേഖലകളില്‍ വന്‍തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നമുക്ക് കഴിയണം. അതിനായി കൂട്ടായ പരിശ്രമമാണാവശ്യം. ലക്ഷ്യം നേടണമെങ്കില്‍ കടമ്പകളേറെയുണ്ട്. എന്നാലും പുതിയപദ്ധതിയുടെ വിജയ സാധ്യത ജനതയുടെ കൂട്ടായ്മ ഉറപ്പുവരുത്തുന്നതിലൂടെ നേടാന്‍ കഴിയും.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    8 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    12 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    12 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    12 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി