Tuesday, November 19th, 2019

മഹീന്ദ്ര XUV 300 ഓട്ടോമാറ്റിക് പതിപ്പ് പ്രീ ബുക്കിങ് സ്വീകരിച്ചു തുടങ്ങി

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരുന്നു നേരത്തെ XUV 300 ലഭ്യമായിരുന്നത്

Published On:Jul 2, 2019 | 1:17 pm

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് എസ്.യു.വി XUV 300 മോഡലിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഉടന്‍ വരുന്നൂ. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പുതിയ ഓട്ടോമാറ്റിക് പതിപ്പിനുള്ള പ്രീ ബുക്കിങ് രാജ്യത്തെ വിവിധ മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി.
5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരുന്നു നേരത്തെ XUV 300 ലഭ്യമായിരുന്നത്. ഡീസല്‍ പതിപ്പിലാണ് പുതുതായി എഎംടി പതിപ്പെത്തുന്നത്. ജൂലായില്‍ എഎംടി മോഡല്‍ പുറത്തിറങ്ങുമെന്നാണ് സൂചന.
1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനിലാണ് XUV 300 വിപണിയിലുള്ളത്. ഡീസല്‍ മാനുവല്‍ പതിപ്പിനെക്കാള്‍ 50000 രൂപയോളം എഎംടിക്ക് കൂടാനാണ് സാധ്യത. നിലവില്‍ 8.49 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം വരെയാണ് ഡീസല്‍ മാനുവലിന്റെ വില.

LIVE NEWS - ONLINE

  • 1
    8 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    9 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    12 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    12 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    16 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    16 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    16 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    17 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    17 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു