Thursday, April 2nd, 2020

മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ

കടല്‍ക്ഷോഭം രൂക്ഷം, ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

Published On:Oct 31, 2019 | 4:40 pm

കോഴിക്കോട്: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. കേരളത്തില്‍ ഇന്ന് ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പും കേരള ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ഇന്ന് എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴക്കും കാറ്റിനുമൊപ്പം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. എറണാകുളം,മലപ്പുറം,തൃശ്ശൂര്‍ ജില്ലകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. പൊന്നാനിയില്‍ കടലാക്രമണത്തെ തുടര്‍ന്ന് 150ഓളം വീടുകളില്‍ വെള്ളംകയറി. കൊച്ചി ചെല്ലാനത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ അധികൃതര്‍ പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് ചെല്ലാനത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധസമരവും നടക്കുന്നുണ്ട്.
വടകരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടുബോട്ടുകള്‍ കടലില്‍ കുടുങ്ങി. ബുധനാഴ്ച വൈകീട്ട് മത്സ്യബന്ധനത്തിന് പോയ തൗഫീഖ്,മിലന്‍ എന്നീ ബോട്ടുകളാണ് കടലില്‍ കുടുങ്ങിയത്. രണ്ട് ബോട്ടുകളിലായി ആറ് തൊഴിലാളികളാണുള്ളത്.
അതിനിടെ, മഹ ചുഴലിക്കാറ്റ് വൈകീട്ടോടെ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ലക്ഷദ്വീപിലെ അമിനിയില്‍ റെക്കോഡ് മഴയാണ് ലഭിച്ചത്. മിനിക്കോയി,കല്‍പേനി,ആന്തോത്ത്,കവരത്തി തുടങ്ങിയ ദ്വീപുകളിലും കനത്ത മഴയും കാറ്റും തുടരുകയാണ്.

LIVE NEWS - ONLINE

  • 1
    12 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    15 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    16 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    16 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    16 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും