Friday, May 7th, 2021

സുദിനം പത്രാധിപർ മധു മേനോൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം

Published On:Apr 12, 2021 | 9:02 am

കണ്ണൂർ: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപരും കണ്ണൂർ വൺ ചാനലിൻ്റെ ചെയർമാനുമായ  അഡ്വ. മധു മേനോൻ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച.

പാലയാട്‌ ലീഗൽ സ്‌റ്റഡീസിൽ അധ്യാപകനായിരുന്നു. പ്രമുഖ കോൺഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായിരുന്ന യു ബാലചന്ദ്ര മേനോന്റെയും പി വി ജയലക്ഷ്‌മിയുടെയും മകനാണ്‌. ഭാര്യ: ജ്യോതി. മകൾ: ദേവപ്രിയ(പ്ലസ്‌ ടു വിദ്യാർഥിനി, ചെന്നൈ). സഹോദരങ്ങൾ: മി നി മോഹനൻ, മോളി ബാലചന്ദ്രൻ(അധ്യാപിക, കണ്ണവം യുപി സ്‌കൂൾ)

 

LIVE NEWS - ONLINE

  • 1
    1 day ago

    ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

  • 2
    2 days ago

    ഇന്ധനവില വീണ്ടും കൂട്ടി

  • 3
    2 days ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • 4
    2 days ago

    സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

  • 5
    2 days ago

    തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

  • 6
    2 days ago

    മകാരം മാത്യു അന്തരിച്ചു

  • 7
    2 days ago

    ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

  • 8
    2 days ago

    കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

  • 9
    3 days ago

    ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി