Thursday, November 14th, 2019

മധുരയില്‍ വാഹനാപകടം; മൂന്നുമലയാളികള്‍ മരിച്ചു

അപകടത്തില്‍ പെട്ടത് പാലക്കാട്ടെ കുടുംബശ്രീ യാത്രാസംഘം

Published On:Jun 4, 2019 | 9:02 am

കോയമ്പത്തൂര്‍: മധുരയിലുണ്ടായ ബസപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് മരിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുരയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.
ആകെ 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി മധുര, രാമശ്വേരം എന്നിവിടങ്ങളിലേക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയതായിരുന്നു സംഘം. മധുരയില്‍ എത്തുന്നതിന് മുമ്പ് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടവാര്‍ത്തയറിഞ്ഞ് കൊടുവായൂരില്‍നിന്നുള്ള ബന്ധുക്കളും മറ്റും മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    17 mins ago

    ഹോങ്കോങ് ഓപ്പണ്‍ സിന്ധുവും പ്രണോയിയും രണ്ടാം റൗണ്ടില്‍

  • 2
    24 mins ago

    രാജസ്ഥാനില്‍ ബസും വാനും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു

  • 3
    27 mins ago

    ശബരിമല; മുള്‍മുനയില്‍ കേരളം

  • 4
    14 hours ago

    കണ്ണൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

  • 5
    15 hours ago

    ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു

  • 6
    17 hours ago

    ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമ പരിധിയിലെന്ന് സുപ്രീംകോടതി

  • 7
    22 hours ago

    ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി വിധി നാളെ

  • 8
    22 hours ago

    പോലീസിന്റെ ഡാറ്റാബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ സംഭവം; സഭയില്‍ പ്രതിപക്ഷ ബഹളം

  • 9
    23 hours ago

    കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യര്‍: സുപ്രീം കോടതി