Wednesday, February 19th, 2020

മകളെ മഠത്തില്‍നിന്ന് കൂട്ടിക്കൊണ്ട് പോകണം

ലൂസി കളപ്പുരയുടെ അമ്മക്ക് കത്ത്

Published On:Aug 17, 2019 | 11:07 am

കല്‍പറ്റ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ഫ്രാങ്കോ മുളക്കലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തതിന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര മഠം വിടണമെന്ന് സന്യാസി സമൂഹം. ഇന്ന് മഠം വിട്ടിറങ്ങണമെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കുടുംബത്തിന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം കത്ത് നല്‍കി.
മകളെ മഠത്തില്‍ നിന്ന് കൊണ്ടു പോകണമെന്ന് മാതാവ് റോസമ്മക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. സഭയുടെ മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ജ്യോതി മരിയ ഒപ്പിട്ട് ആഗസ്റ്റ് പത്തിന് അയച്ച കത്ത് ഇന്നാണ് ലഭിച്ചത്.
സന്യാസി വ്രതത്തില്‍ നിന്ന് ലൂസി കളപ്പുര വ്യതിചലിച്ച് സഞ്ചരിച്ചെന്നും ആരോപണങ്ങളില്‍ വിശദീകരണം ചോദിച്ചെന്നും കത്തില്‍ പറയുന്നു. എന്നാല്‍, ലൂസി കളപ്പുര നേരിട്ട് ഹാജരായി നല്‍കിയത് അടക്കമുള്ള വിശദീകരണങ്ങള്‍ തൃപ്തികരമല്ല. സഭക്ക് എതിരായി വാര്‍ത്താചാനലില്‍ സംസാരിച്ചു. പുറത്താക്കപ്പെട്ട ലൂസി മഠത്തിന് പുറത്തു പോകണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടാനാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ തീരുമാനം. അങ്ങനെ മഠത്തില്‍ നിന്ന് ഇറങ്ങി പോകാന്‍ സാധിക്കില്ലെന്നും സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആഗസ്റ്റ് ഏഴിനാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്. മെയ് 11ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമനുസരിച്ചാണ് പുറത്താക്കല്‍ നടപടി കൈക്കൊണ്ടത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ഫ്രാങ്കോ മുളക്കലിനെതിരെ കൊച്ചിയില്‍ നടന്ന പ്രത്യക്ഷ സമരത്തില്‍ ഏര്‍പ്പെട്ട വ്യക്തിയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര. ഇത് അവരെ സഭയുടെ കണ്ണിലെ കരടാക്കിയിരുന്നു. കൂടാതെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിന്റെ നിയമപ്രകാരമുള്ള സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്ന കുറ്റവും ചുമത്തിയാണ് അവരെ സഭയില്‍ നിന്ന് പുറത്താക്കിയത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി