Wednesday, February 19th, 2020

മാപ്പ് പറഞ്ഞാല്‍ സിസ്റ്റര്‍ ലൂസിക്ക് മഠത്തില്‍ തുടരാം: സന്യാസി സമൂഹം

പോലീസില്‍ നല്‍കിയ പരാതിയും പിന്‍വലിക്കണം

Published On:Aug 24, 2019 | 11:51 am

കല്‍പറ്റ: മഠത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം. സിസ്റ്റര്‍ ലൂസി മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എഫ്.സി.സി നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.
കേസും ആരോപണങ്ങളും സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ്. സംഭവത്തില്‍ സിസ്റ്റര്‍ ലൂസി വിശദീകരണം നല്‍കണം. സഭയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മഠത്തില്‍ നിന്ന് പുറത്താക്കുമെന്നും കത്തില്‍ പറയുന്നു.
സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്നത് ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിനല്ല. മറ്റ് ചില തെറ്റുകളാണ് അവര്‍ ചെയ്തത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കും. മഠത്തില്‍ തന്നിഷ്ട പ്രകാരം ജീവിക്കാമെന്ന് കരുതരുത്. പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ മഠത്തില്‍ തുടരാം.
സിസ്റ്റര്‍ ലൂസിയെ മാനന്തവാടി രൂപതയിലെ പി.ആര്‍.ഒ സംഘാംഗം ഫാദര്‍ നോബിള്‍ പാറക്കല്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. സിസ്റ്റര്‍ക്കെതിരെ നോബിള്‍ യൂട്യൂബില്‍ വിഡിയോ അപ് ലോഡ് ചെയ്തത് തെറ്റായി കാണുന്നില്ല. കന്യാസ്ത്രീകളുടെ സുരക്ഷാ പ്രശ്‌നമാണ് ചൂണ്ടിക്കാണിച്ചതെന്നും കത്തില്‍ വിശദീകരിക്കുന്നു.
ഫാദര്‍ നോബിള്‍ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയതും മഠത്തില്‍ പൂട്ടിയിട്ടതും ചൂണ്ടിക്കാട്ടി വെള്ളമുണ്ട പോലീസില്‍ സിസ്റ്റര്‍ ലൂസി പരാതി നല്‍കിയിരുന്നു. ഈ രണ്ട് കേസുകള്‍ പിന്‍വലിക്കണമെന്നാണ് എഫ്.സി.സിയുടെ ആവശ്യം.

 

LIVE NEWS - ONLINE

  • 1
    44 mins ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    47 mins ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    2 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    2 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    3 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു