Thursday, December 12th, 2019

എല്‍പിജി ട്രക്ക് ജീവനക്കാരുടെ പണിമുടക്ക്; പാചകവാതകവിതരണം അവതാളത്തില്‍

      കൊച്ചി: സംസ്ഥാനത്ത് എല്‍ പി ജി ട്രക്ക് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രക്ക് ജീവനക്കാര്‍ സമരം നടത്തുന്നത്. വിവിധ എല്‍ പി ജി ബോട്ടിലിംഗ് പഌന്റുകളിലെ സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍, കേരള സ്‌റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. ഇരുമ്പനം, ചേളാരി, കഴക്കൂട്ടം, ഉദയംപേരൂര്‍, കരിമുഗള്‍, കഞ്ചിക്കോട് … Continue reading "എല്‍പിജി ട്രക്ക് ജീവനക്കാരുടെ പണിമുടക്ക്; പാചകവാതകവിതരണം അവതാളത്തില്‍"

Published On:May 2, 2014 | 12:11 pm

LPG Truck Strike Full

 

 

 
കൊച്ചി: സംസ്ഥാനത്ത് എല്‍ പി ജി ട്രക്ക് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രക്ക് ജീവനക്കാര്‍ സമരം നടത്തുന്നത്. വിവിധ എല്‍ പി ജി ബോട്ടിലിംഗ് പഌന്റുകളിലെ സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍, കേരള സ്‌റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. ഇരുമ്പനം, ചേളാരി, കഴക്കൂട്ടം, ഉദയംപേരൂര്‍, കരിമുഗള്‍, കഞ്ചിക്കോട് പ്ലാന്‍ന്റുകളിലെ എല്‍ പി ജി സിലിണ്ടര്‍ ട്രക്ക് ജീവനക്കാരാണ് ഇന്നലെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. നിലവിലുള്ള കരാറിന്റെ കാലാവധി കഴക്കൂട്ടം പഌന്റില്‍ കഴിഞ്ഞ ഒക്ടോബറില്‍ 31നും മറ്റു പ്ലാന്റുകളില്‍ ഡിസംബര്‍ 31നും അവസാനിച്ചതാണ്. ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഏപ്രില്‍ 29നു തൊഴില്‍വകുപ്പു മന്ത്രിയും അഡീഷണല്‍ ലേബര്‍ കമ്മീഷണറും വിളിച്ച ചര്‍ച്ചയില്‍ പങ്കടെുത്തെങ്കിലും ചര്‍ച്ചകളില്‍ നിഷേധ നിലപാടാണു സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണു തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിനു നിര്‍ബന്ധിതരായതെന്നു യൂണിയന്‍ അറിയിച്ചു. പണിമുടക്കുന്ന തൊഴിലാളികളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    32 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 2
    41 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 3
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 4
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 5
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 6
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 7
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 8
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്

  • 9
    2 hours ago

    കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്