Wednesday, December 11th, 2019

പാചകവാതകവിതരണ ഏജന്‍സികളില്‍ വിജിലന്‍സ് റെയ്ഡ്

        കാസര്‍കോട്: ജില്ലയിലെ പാചകവാതകവിതരണ ഏജന്‍സികളില്‍ വിജിലന്‍സ് റെയ്ഡ്. കാഞ്ഞങ്ങാട്, കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളിലെ ഗ്യാസ് ഏജന്‍സികളിലാണ് പരിശോധന നടത്തിയത്. കാസര്‍കോട് മാരുതി ഗ്യാസ് ഏജന്‍സിയില്‍ 107 സിലിണ്ടറുകളുടെ കുറവു കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. സബ്‌സിഡിനിരക്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നല്‍കേണ്ട സിലിണ്ടറുകളാണ് കണക്കില്‍ കാണാതിരുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിവൈ.എസ്.പി. കെ.ദാമോദരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എ.എസ്.ഐ.മാരായ എ.രാംദാസ്, പി.വി.ശിവദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ.ജയപ്രകാശ്, കെ.രാധാകൃഷ്ണന്‍, … Continue reading "പാചകവാതകവിതരണ ഏജന്‍സികളില്‍ വിജിലന്‍സ് റെയ്ഡ്"

Published On:Jun 7, 2014 | 10:56 am

LPG Dealer Full

 

 

 

 
കാസര്‍കോട്: ജില്ലയിലെ പാചകവാതകവിതരണ ഏജന്‍സികളില്‍ വിജിലന്‍സ് റെയ്ഡ്. കാഞ്ഞങ്ങാട്, കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളിലെ ഗ്യാസ് ഏജന്‍സികളിലാണ് പരിശോധന നടത്തിയത്. കാസര്‍കോട് മാരുതി ഗ്യാസ് ഏജന്‍സിയില്‍ 107 സിലിണ്ടറുകളുടെ കുറവു കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. സബ്‌സിഡിനിരക്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നല്‍കേണ്ട സിലിണ്ടറുകളാണ് കണക്കില്‍ കാണാതിരുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിവൈ.എസ്.പി. കെ.ദാമോദരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എ.എസ്.ഐ.മാരായ എ.രാംദാസ്, പി.വി.ശിവദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ.ജയപ്രകാശ്, കെ.രാധാകൃഷ്ണന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട് സണ്‍ഷൈന്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയിലും റെയ്ഡ് നടന്നു. സിലിണ്ടര്‍വിതരണത്തില്‍ അപാകമുള്ളതായി കണ്ടെത്തി. നാലായിരം പേര്‍ക്ക് സിലിണ്ടര്‍ നല്‍കാന്‍ ബാക്കിയുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മധു, വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശന്‍, ദാസ്, അസിസ്റ്റന്റ് തഹസില്‍ദാര്‍ രമേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്്.

LIVE NEWS - ONLINE

  • 1
    13 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    15 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    15 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    15 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    16 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    16 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    16 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    16 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    16 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു