Wednesday, February 26th, 2020

ലോറി ഓട്ടോറിക്ഷയിലിടിച്ചു രണ്ടുമരണം

ഓട്ടോ റിക്ഷ പൂര്‍ണമായും തകര്‍ന്നു.

Published On:Feb 15, 2020 | 3:13 pm

കൊല്ല: ദേശീയപാതയില്‍ ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന് സമീപം ഇത്തിക്കര വളവില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ കടവൂര്‍ കുരീപ്പുഴ നമ്പാരത്ത് മുക്കില്‍ ബൈജു ഭവനില്‍ പരേതരായ ജോസഫിന്റെയും സെല്‍വിയുടെയും മകന്‍ ബൈജു ജോസഫ്(45), യാത്രക്കാരി കുരീപ്പുഴ വലിയാനത്ത് പുതുവല്‍ വീട്ടില്‍ യേശുദാസന്റെ ഭാര്യ മെറ്റില്‍ഡ തങ്കമ്മ (60) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തങ്കമ്മയുടെ സഹോദരി വിമല (56)യെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 5.40 ഓടെ ആയിരുന്നു അപകടം. ചാത്തന്നൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലേക്ക് എതിര്‍ദിശയില്‍ നിന്നു വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു.
ഓട്ടോ റിക്ഷ പൂര്‍ണമായും തകര്‍ന്നു. മെറ്റില്‍ഡ തങ്കമ്മ സംഭവ സ്ഥലത്തും ഓട്ടോറിഷാ ഡ്രൈവര്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും പോലീസും പരവൂരില്‍ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കൊല്ലം വാടി കടപ്പുറത്ത് നിന്നും മീന്‍ എടുത്ത് കച്ചവടത്തിനായി ചാത്തന്നൂരിലേക്ക് ഓട്ടോറിക്ഷയില്‍ വരുമ്പോഴായിരുന്നു അപകടം.

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    12 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    12 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    12 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി