Wednesday, May 27th, 2020

ലോഹി സാറിന്റെ ഒരു സിനിമയില്‍ കൂടി അഭിനയിക്കണമായിരുന്നു

18-ാം വയസിലാണ് സിനിമയില്‍ എത്തിയത്.

Published On:Apr 22, 2019 | 9:18 am

മണ്‍മറഞ്ഞ സംവിധായകന്‍ ലോഹിതദാസിന്റെ ഒരു സിനിമയില്‍ കൂടി അഭിനയിക്കണമെന്ന അതിയായ ആഗ്രഹം തനിക്ക് ഇപ്പോഴും ഉണ്ടെന്ന് നടി ഭാമ . അദ്ദേഹത്തിന്റെ നിവേദ്യം എന്ന സിനിമ നല്‍കിയ പ്‌ളാറ്റ്‌ഫോമാണ് തന്റെ ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് പിന്നിലെന്നും ഭാമ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലിച്ചത്ര മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു ഭാമ തന്റെ ആഗ്രഹം പങ്കുവച്ചത്.
സിനിമയില്‍ എത്തിയത് തികച്ചും യാദൃച്ഛികമായാണ്. എന്നാല്‍ അതൊരു നിയോഗവുമായിരുന്നു. ദൈവം ഓരോരുത്തര്‍ക്ക് ഓരോന്ന് കരുതി വച്ചിട്ടുണ്ട്. അത് സംഭവിക്കും ഭാമ പറഞ്ഞു. 18-ാം വയസിലാണ് സിനിമയില്‍ എത്തിയത്. ആദ്യ സിനിമയായ നിവേദ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ ഇതാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. ഏതെങ്കിലും പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് തോന്നിയിട്ടില്ല. എന്നാല്‍,? ലഭിക്കുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരിക്കണേയെന്നാണ് പ്രാര്‍ത്ഥന. നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ, തമിഴിലെ ഹിറ്റ് ചിത്രമായ സില്ലിന് ഒരു കാതല്‍ എന്ന സിനിമയിലെ മുന്‍പേ വാ എന്‍ അന്‍പേ എന്നീ ഗാനങ്ങളുടെ വരികള്‍ പാടിയ ശേഷമാണ് ഭാമ മടങ്ങിയത്.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്