Friday, May 29th, 2020

‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

ഡേറ്റിങ് വെബ്സൈറ്റുകള്‍ക്ക് കൊറോണ കാലം ചാകരയാണ്

Published On:Apr 3, 2020 | 11:45 am

ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ ഫുളളാണ് . ഇത്തരമൊരു ഡേറ്റിങ് ആപ്പില്‍ 70 ശതമാനമാണ് സബ്സ്‌ക്രിപ്ഷന്‍ കൂടിയത്.ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും ഇതുതന്നെയാണ് സ്ഥിതി. ഇന്ത്യയില്‍ ഏപ്രില്‍ 14 വരെയാണ് ലോക് ഡൗണ്‍. അതുകൊണ്ട് തന്നെ എക്സ്ട്രാമാരിറ്റല്‍ ആപ്പിന്റെ വരിക്കാര്‍ ഇനിയും കൂടുമെന്നാണ് കമ്പനിയുടെ തന്നെ പ്രതീക്ഷ. പുതുപുത്തന്‍ ഫോട്ടോകള്‍ പബ്ലിക്, പ്രൈവറ്റ് ആല്‍ബങ്ങളില്‍ അലങ്കരിക്കുന്നതാണിപ്പോ പ്രധാന ഹോബി .

2016 ലാണ് എക്സ്ട്രാമാരിറ്റല്‍ ആപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. എട്ടുലക്ഷം ഉപയോക്താക്കള്‍ ഇപ്പോള്‍ അവര്‍ക്കുണ്ട്. ഇറ്റലിയുടെ കാര്യമെടുത്താല്‍ അവിടെ ക്വാറന്റൈന്‍ ആരംഭിച്ചത് മാര്‍ച്ച്‌ 4 നാണ്. പിന്നീട് എക്സ്ട്രാമാരിറ്റല്‍ ആപ്പിലെ സബ്സ്‌ക്രിപ്ഷന്‍ മൂന്നിരട്ടി കൂടുന്നതാണ് കണ്ടത്. ഇറ്റലിയില്‍ നാലുമണിക്കൂര്‍ വരെയാണ് ആളുകള്‍ ഇതിന് വേണ്ടി ചെലവഴിക്കുന്നത്. ഇറ്റലിയിലെ പോലെയാണ് സ്പെയിനിലെയും ഫ്രാന്‍സിലെയും കാര്യങ്ങളും. ആരെയും പേടിക്കാതെ കള്ളത്തരം കാണിക്കാമെന്നതാണ് ആപ്പുകളുടെ പ്രത്യേകത. സ്വകാര്യതയും, രഹസ്യസ്വഭാവവും മറ്റെന്തിനേക്കാളും ഗ്യാരന്റി. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുമ്ബോള്‍ ഡിസ്‌ക്രീറ്റ് മോഡിലിട്ടാല്‍ എല്ലാം ഭദ്രം. ഇത് കൂടാതെ ഒരു ‘ഷെയ്ക് ടു എക്സിറ്റ് ‘ എന്നൊരു ഫംഗ്ഷനും ആപ്പിനുണ്ട്. ഉപയോഗിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ആരെങ്കിലും കാണാന്‍ ശ്രമിച്ചാല്‍ ഫോണ്‍ ഒന്നുകുലുക്കിയാല്‍ മതി, ആപ്പ് തനിയെ ഡിസ്‌കണക്റ്റ് ആയിക്കോളും. അപ്പുറത്ത് ആരെന്ന് ആരും അറിയില്ല. എല്ലാം സേഫ്. ഈ രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്. ഇന്ത്യയിലും ഷെയ്ക് ടു എക്സിറ്റ് ഫങ്ഷന്‍ പ്രയോഗിച്ച്‌ ഡിസ്‌കണക്റ്റ് ചെയ്യുന്നവരുടെ എണ്ണം ഏറെയാണെന്ന് കമ്ബനികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏതായാലും ഡേറ്റിങ് വെബ്സൈറ്റുകള്‍ക്ക് കൊറോണ കാലം ചാകരയാണ്. ഡെയിലി മെയിലില്‍ വന്ന റിപ്പോര്‍ട്ട്പ്രകാരം ഇല്ലിസിറ്റ് എന്‍കൗണ്ടേഴ്സ് ഡോട്ട് കോമില്‍ പുരുഷ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 18 ശതമാനവും സ്ത്രീകളുടെ എണ്ണം 12 ശതമാനവും കൂടി. ഉപയോക്താക്കളുടെ ഒരുസര്‍വേ നടത്തിയപ്പോള്‍ എന്തുകൊണ്ടാണ് പലരും ഇത്തരം സൈറ്റുകളിലേക്ക് തിരിയുന്നതെന്ന് വ്യക്തമായി. 74 ശതമാനം പുരുഷ•ാരും പറഞ്ഞത് ലോക് ഡൗണിലെ പുതിയ നിയമങ്ങള്‍ക്ക് അടിപ്പെട്ട് ജീവിതം ബോറായെന്നാണ്. അതേസമയം, മൂന്നില്‍ രണ്ട്് വനിതാ അംഗങ്ങളും പറയുന്നത് ലോക് ഡൗണില്‍ കൂടുതല്‍ സമയം ഒരുമിച്ച്‌ ചെലവഴിച്ചതോടെ തങ്ങളുടെ വിവാഹബന്ധത്തിലെ ദൗര്‍ബല്യങ്ങളെല്ലാം പുറത്തുവന്നു എന്നാണ്.

LIVE NEWS - ONLINE

 • 1
  4 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  4 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  4 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  4 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  4 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  4 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  4 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  4 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  5 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്