Thursday, December 12th, 2019

അധരങ്ങളുടെ സൗന്ദര്യത്തിന്

സ്ത്രീകള്‍ എപ്പോഴും ആഗ്രഹിക്കുന്നത് ചുവന്ന ചുണ്ടുകളാണ്

Published On:Nov 30, 2019 | 12:48 pm

സ്ത്രീകള്‍ എപ്പോഴും ആഗ്രഹിക്കുന്നത് ചുവന്ന ചുണ്ടുകളാണ്. എന്നാല്‍ പലരും പറയുന്ന പരാതിയാണ് ചുണ്ട് ഇരുണ്ട് വരുന്നു എന്നത്. എന്നാല്‍ ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്.
ഉറങ്ങുന്നതിന് മുന്‍പ് നാരങ്ങാനീര് കുറച്ചെടുത്ത് ചുണ്ടില്‍ ഉരസുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ ചുണ്ട് കഴുകാം. ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നത് ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും. നാരങ്ങാ പ്രകൃത്യാ ബ്ലീച്ചിങ്ങിന് സഹായിക്കുന്ന ഒന്നായതിനാല്‍ മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല. ആപ്പിള്‍ സിഡര്‍ വിനഗര്‍ ഇരുണ്ട ചുണ്ടുകള്‍ക്ക് ഒരു പ്രതിവിധിയാണ്. ഇതില്‍ ഹൈഡ്രോക്സൈല്‍ ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ചുണ്ടിന്റെ കറുപ്പുനിറം പോകാന്‍ ഇത് സഹായിക്കും. ആപ്പിള്‍ സിഡര്‍ വിനഗര്‍ നേരിട്ട് ചുണ്ടില്‍ പുരട്ടരുത്. അല്പം വെള്ളം കലര്‍ത്തി കോട്ടണ്‍ ഉപയോഗിച്ച് വേണം ചുണ്ടില്‍ ഇത് പുരട്ടാന്‍. ഉരുളക്കിഴങ്ങാണ് മറ്റൊരു പ്രതിവിധി. ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് സ്ലൈസ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുക. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകാം. പച്ച മഞ്ഞളിന്റെ ഒരു കഷണം ചുണ്ടില്‍ തുടര്‍ച്ചയായി ഉരസുക. പിഗ്മെന്റേഷന്‍ കുറയാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും ഇത് സഹായിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    3 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    4 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍