Monday, December 16th, 2019

എല്‍.ജി. ഡബ്ല്യു 30 ഇനി പുതിയ നിറത്തില്‍

അറോറ ഗ്രീന്‍ നിറത്തിലാകും അടുത്തദിവസം മുതല്‍ ഫോണ്‍ ലഭിക്കുക

Published On:Jul 17, 2019 | 9:15 am

എല്‍.ജി. ഡബ്ല്യു 30 പുതിയ നിറത്തിലും വിപണിയിലെത്തുന്നു. അറോറ ഗ്രീന്‍ നിറത്തിലാകും അടുത്തദിവസം മുതല്‍ ഫോണ്‍ ലഭിക്കുക. നിലവിലുള്ള തണ്ടര്‍ ബ്ലൂ, പ്ലാറ്റിനം ഗ്രേ നിറങ്ങളില്‍ ലഭിക്കുന്നതിനൊപ്പം തന്നെയാകും മൂന്നാമത്തെ നിറത്തിലും എല്‍.ജി ഡബ്ല്യു 30 ഉപഭോക്താക്കള്‍ക്ക് കിട്ടുക. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുവഴിയാണ് വില്പന.

ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 9 പൈ ആണ്. 6.19 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് ഫുള്‍ വിഷന്‍ ഡിസ്പ്ലെ, മൂന്ന് ജി.ബി. റാമം എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. പിന്‍ഭാഗത്ത് മൂന്ന് ക്യാമറയുണ്ട് എന്ന പ്രത്യേകത എല്‍.ജി. ഡബ്ല്യു 30. 13 മെഗാപിക്‌സലിന്റേതാണ് ആദ്യത്തെ സെന്‍സര്‍. രണ്ടാം സെന്‍സര്‍ 12 മെഗാപിക്‌സലിന്റേതും മൂന്നാം സെന്‍സര്‍ രണ്ട് എം.പി.യുടെയുമാണ്. മുന്‍വശത്ത് 16 എം.പി. ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്. 32 ജി.ബി.യുടെ ആന്തരിക സംഭരണശേഷിയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നതെങ്കിലും മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനാകും.

LIVE NEWS - ONLINE

  • 1
    15 hours ago

    നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോ മറിഞ്ഞു

  • 2
    16 hours ago

    പൗരത്വ നിയമ ഭേദഗതി; ഉത്തരവാദിത്വത്തില്‍നിന്ന് കേരളത്തിന് ഒഴിഞ്ഞുമാറാനാകില്ല: ഗവര്‍ണര്‍

  • 3
    18 hours ago

    ദേശീയ സ്‌കൂള്‍ സീനിയര്‍ മീറ്റില്‍ കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

  • 4
    19 hours ago

    ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്തുമെന്ന് അമിത് ഷാ

  • 5
    19 hours ago

    ഉത്തര്‍പ്രദേശില്‍ യുവതിയെ ബലാത്സംഗം ചെയ്തു തീ കൊളുത്തി

  • 6
    20 hours ago

    കെ.എസ്.ആര്‍.ടി.സി. ബസ് റബ്ബര്‍പുരയിടത്തില്‍ ഇടിച്ചുകയയറി

  • 7
    20 hours ago

    മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

  • 8
    20 hours ago

    കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി

  • 9
    20 hours ago

    ഫാത്തിമയുടെ മരണം; സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ