Wednesday, February 26th, 2020

എംജി ഹെക്ടര്‍ സ്വന്തമാക്കി ലെന

മൈ കാര്‍, എംജി ഹെക്ടര്‍ എന്ന കുറപ്പോടെ ലെന തന്നെയാണ് പുതിയ വാഹനത്തിന്റെ വിശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

Published On:Sep 9, 2019 | 9:24 am

എംജി ഹെക്ടര്‍ സ്വന്തമാക്കി മലയാള താരം ലെന. മൈ കാര്‍, എംജി ഹെക്ടര്‍ എന്ന കുറപ്പോടെ ലെന തന്നെയാണ് പുതിയ വാഹനത്തിന്റെ വിശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതോടെ എംജി ഹെക്ടര്‍ സ്വന്തമാക്കിയ ആദ്യ മലയാളി താരം എന്ന ഖ്യാതിയും ലെന സ്വന്തമാക്കിയിരിക്കുകയാണ്. പെട്രോള്‍ എന്‍ജിനുള്ള അടിസ്ഥാന വകഭേദമായ സ്‌റ്റൈലിന് 12.18 ലക്ഷം രൂപ മുതല്‍ ഡീസല്‍ എന്‍ജിനുള്ള മുന്തിയ വകഭേദമായ ഷാര്‍പ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എന്‍ജിന്‍ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും.
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    11 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    13 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    13 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    14 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    14 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി