Tuesday, February 18th, 2020

ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിച്ചേക്കും.

Published On:Oct 1, 2019 | 4:42 pm

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
സി.ബി.ഐ.യുടെ ഹരജിയില്‍ രേഖകള്‍ നല്‍കാനും സത്യവാങ്മൂലം സമര്‍പ്പിക്കാനും കൂടുതല്‍ സമയം അനുവദിക്കണമെന്ന് മുന്‍ ഊര്‍ജസെക്രട്ടറി മോഹനചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ. സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സി.ബി.ഐ.ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു.
കേസില്‍ കക്ഷിചേരാനുള്ള ക്രൈം നന്ദകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയതാണെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ വി.ഗിരി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചെങ്കിലും കൃത്യമായ തീയതി സുപ്രീംകോടതി വ്യക്തമാക്കിയിട്ടില്ല. നിലവിലെ സൂചനയനുസരിച്ച് ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിച്ചേക്കുമെന്നാണ് വിവരം.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

  • 2
    9 hours ago

    ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

  • 3
    9 hours ago

    തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

  • 4
    9 hours ago

    കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

  • 5
    10 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

  • 6
    11 hours ago

    ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

  • 7
    11 hours ago

    ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

  • 8
    11 hours ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 9
    12 hours ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക