Tuesday, February 18th, 2020

സുമനസ്സുകള്‍ കനിയണം കൂരയിലെ ചെസ് താരത്തിന് വീടൊരുങ്ങാന്‍

കോളയാട് സെന്റ് സേവേഴ്‌സ് യു പി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയാണ് കെ ലവന്‍ ഫിഡെ റേറ്റഡ് താരമാണ്.

Published On:Jan 23, 2018 | 10:59 am

പ്രദീപന്‍ തൈക്കണ്ടി
കൂത്തുപറമ്പ്: സുമനസ്സുകള്‍ കനിഞ്ഞാല്‍ കോളയാട് ആലച്ചേരിയിലെ പുറമ്പോക്ക് ഭൂമിയില്‍ ഷീറ്റുകള്‍ വലിച്ചുകെട്ടിയ കൂരയില്‍ ഒരു ദേശീയ ചെസ് താരമുണ്ടാകാം. കെ ലവനെന്ന പന്ത്രണ്ടുവയസ്സുകാരന്‍; പരിശീലകരോ ആധുനിക സംവിധാനമോ ഒന്നുമില്ലാതെ ചെസില്‍ പഠനം നടത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ച ലവന് സുമനസ്സുകളുടെ കാരുണ്യം വേണം, ഇനിയും വളരാന്‍. ലോകമറിയുന്ന ചെസ് താരമാകണമെന്ന അവന്റെ ആഗ്രഹം സഫലമാക്കാന്‍ സഹായഹസ്തവുമായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ലവനും പിതാവും.
കോളയാട് സെന്റ് സേവേഴ്‌സ് യു പി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയാണ് കെ ലവന്‍. കോളയാട് ടൗണില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ചെരിപ്പ്, കുട എന്നിവയുടെ അറ്റകുറ്റ പണി നടത്തിയാണ് പിതാവ് ബാലന്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നത്. കൊല്ലം സ്വദേശിയായ ബാലന്‍ ഇരുപത് വര്‍ഷം മുമ്പ് നാടുവിട്ടാണ് കോളയാടെത്തിയത്. ചെരിപ്പ് കുത്തിയായി ജോലിചെയ്ത് വരുന്നതിനിടയില്‍ വിവാഹവും കഴിച്ചു. ഭാര്യ ശ്രീജയും മക്കളായ ലവനും ദയക്കുമൊപ്പം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. വാടക കൊടുക്കാന്‍ നിര്‍വാഹമില്ലാതായതോടെ വീട് ഒഴിയേണ്ടിവന്നു. ഇപ്പോള്‍ കോളയാട് പഞ്ചായത്ത് നല്‍കിയ നാല് സെന്റ് പുറമ്പോക്ക് ഭൂമിയില്‍ കൂരകെട്ടി കഴിയുകയാണ്് ബാലനും മകന്‍ ലവനും.
ജോലിയുടെ ഇടവേളകളില്‍ ബാലന്‍ ചെസ് ബോര്‍ഡിനെ പ്രണയിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ടുവരുന്ന മകന്‍ കൂടെയിരുന്ന് ചെസ് കളിക്കാന്‍ തുടങ്ങിയതോടെയാണ് ബാലന്റെ മനസ്സില്‍ സ്വപ്‌നങ്ങള്‍ നാമ്പെടുത്ത് തുടങ്ങിയത്. മകന്റെ ചെസിലുള്ള അഭിനിവേശം തിരിച്ചറിഞ്ഞതോടെ പിന്നെ ബാലന്‍ ചെസിലെ പുതിയ സൂത്രങ്ങളും നീക്കങ്ങളും പഠിക്കാന്‍ തുടങ്ങി. ഇതിനായി നിരവധി പുസ്തകങ്ങള്‍ വാങ്ങി പഠിക്കാന്‍ തുടങ്ങി. സ്‌കൂള്‍ വിട്ടുവരുന്ന മകന് വേണ്ടി ഓരോ ദിവസവും പുതിയ നീക്കങ്ങള്‍ കണ്ടെത്തിവെച്ചു. അങ്ങനെ ലവനിലെ ചെസ് താരത്തെ പുറംലോകത്തെത്തിക്കുകയായിരുന്നു ബാലന്‍. ഇതിനിടയില്‍ ലവന് ഒരു ശസ്ത്രക്രിയയും വേണ്ടിവന്നു. ഇതിനായി വലിയ സാമ്പത്തിക ചെലവുണ്ടായി. ഇപ്പോഴും മരുന്നുകളുടെ ലോകത്താണ് ഈ കൊച്ചുമിടുക്കന്‍.
മത്സരങ്ങള്‍ ഗൗരവമായെടുത്തതോടെ ലവന്റെ വളര്‍ച്ച വേഗത്തിലായി. ഇതിലൂടെ ഫിഡേ റേറ്റിംഗ് നേടിയെടുക്കാനും ലവന് സാധിച്ചു. 1043 ആണ് ഇപ്പോള്‍ ലവന്റെ ഫിഡെ റേറ്റിംഗ്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത ലവന്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. എന്നാലിപ്പോള്‍ മത്സരത്തിന് പോകാനുള്ള സാമ്പത്തികമില്ലാതെ പ്രയാസപ്പെടുകയാണ്. മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസും വാഹന യാത്രാചെലവും താമസ സൗകര്യവുമെല്ലാം വലിയ തുകയാകും. നിത്യചെലവിന് തന്നെ ബുദ്ധിമുട്ടുന്ന ബാലന് ഇതുകൂടി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. കൂടാതെ മികച്ച പരിശീലകനില്ലാത്തത് ലവന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ്. അതോടൊപ്പം പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളും വേണം. കാരുണ്യമതികളായവര്‍ കനിഞ്ഞാല്‍ ലവന്റെ മോഹങ്ങള്‍ക്ക് സൂര്യപ്രഭ പകരാനാകും.
പുറമ്പോക്ക് ഭൂമിയില്‍ വീട് നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് വക സഹായം ചെയ്യാന്‍ ഭരണസമിതിയും തയ്യാറാണ്. ബാക്കി തുക സുമനസ്സുകള്‍ കണ്ടെത്തിയാല്‍ ലവന് മഴയും വെയിലും കൊള്ളാതെ അന്തിയുറങ്ങാനും കിട്ടിയ മെഡലുകള്‍ സൂക്ഷിച്ചുവെക്കാനും ഒരു കൊച്ചുവീടൊരുക്കാനും സാധിക്കും. ലവന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ക്കൂരയൊരുക്കാന്‍ സുമനസ്സുകള്‍ എത്തുന്നതും കാത്തിരിക്കുകയാണ് ബാലനും കുടുംബവും.

 

 

 

LIVE NEWS - ONLINE

  • 1
    7 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

  • 2
    9 hours ago

    ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

  • 3
    9 hours ago

    തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

  • 4
    9 hours ago

    കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

  • 5
    10 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

  • 6
    11 hours ago

    ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

  • 7
    11 hours ago

    ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

  • 8
    11 hours ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 9
    12 hours ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക