Monday, April 6th, 2020

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഉടന്‍ ഇന്ത്യയിലെത്തും

രണ്ട് പെട്രോള്‍, രണ്ട് ഡീസല്‍ എഞ്ചിനുകള്‍, ഒരു ഹൈബ്രിഡ് എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്ന നാല് എഞ്ചിന്‍ ഓപ്ഷനുകളാകും ഡിഫെന്‍ഡറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്

Published On:Nov 30, 2019 | 9:34 am

രണ്ടാം തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 2020 ജൂണില്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പെട്രോള്‍, രണ്ട് ഡീസല്‍ എഞ്ചിനുകള്‍, ഒരു ഹൈബ്രിഡ് എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്ന നാല് എഞ്ചിന്‍ ഓപ്ഷനുകളാകും ഡിഫെന്‍ഡറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനായ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ‘P300’ എഞ്ചിന്‍ മാത്രമായിരിക്കും കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുക. ഈ യൂണിറ്റ് 269 bhp കരുത്തില്‍ 400 Nm torque ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും വാഹനത്തിന് സ്റ്റാന്‍ഡേര്‍ഡ് ആയി ലഭിക്കും. ഗ്ലോബല്‍ മോഡലില്‍ കാണുന്നതുപോലെ ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ ഇല്ലാത്ത ഡിഫന്‍ഡറിന്റെ അഞ്ച് ഡോര്‍ പതിപ്പാകും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110-ന് 80 ലക്ഷം രൂപ മുതല്‍ 97 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. രണ്ട് അറ്റത്തും സില്‍വര്‍ സ്‌കഫ് പ്ലേറ്റുകള്‍ എന്നിവയും ഡിഫെന്‍ഡറിന്റെ പുറംമോഡിയിലെ സവിശേഷതകളാണ്. ലെതര്‍ സീറ്റുകള്‍, മെറിഡിയന്‍ ഓഡിയോ സിസ്റ്റം, ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ് പോലുള്ള അധിക ഡ്രൈവര്‍ എയ്ഡുകള്‍, ഒരു വെര്‍ച്വല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തില്‍ ഇടംപിടിക്കുന്നു. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സിഗ്‌നേച്ചര്‍ SE, HSE മോഡലുകളില്‍ മാത്രമേ ഉണ്ടാകൂ.

LIVE NEWS - ONLINE

  • 1
    27 mins ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 2
    40 mins ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 3
    46 mins ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 4
    1 hour ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 5
    1 hour ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 6
    1 hour ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 7
    2 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 8
    3 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും

  • 9
    3 hours ago

    മുംബൈയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ