Tuesday, May 26th, 2020

ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

തലശ്ശേരി: സംസ്ഥാനത്ത് പോളിംഗിനിടെ മൂന്ന് മരണം. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തില്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. വടകര ലോക്‌സഭാമണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞിരത്തിന്‍ കീഴില്‍ മോടോളി വിജയി(66) ആണ് മരിച്ച ഒരാള്‍. രാമവിലാസം ഹയര്‍സെക്കന്ററി സ്‌കൂളിലെ 158-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കെ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ 9മണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാന്‍ വലിയ നിര തന്നെയുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയുള്ളയാളാണ് വിജയി. മകനോടൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്. അസ്വസ്ഥത … Continue reading "ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു"

Published On:Apr 23, 2019 | 11:31 am

തലശ്ശേരി: സംസ്ഥാനത്ത് പോളിംഗിനിടെ മൂന്ന് മരണം. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തില്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. വടകര ലോക്‌സഭാമണ്ഡലത്തിലെ ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞിരത്തിന്‍ കീഴില്‍ മോടോളി വിജയി(66) ആണ് മരിച്ച ഒരാള്‍. രാമവിലാസം ഹയര്‍സെക്കന്ററി സ്‌കൂളിലെ 158-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
രാവിലെ 9മണിയോടെയായിരുന്നു സംഭവം. വോട്ട് ചെയ്യാന്‍ വലിയ നിര തന്നെയുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെയുള്ളയാളാണ് വിജയി. മകനോടൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്. അസ്വസ്ഥത അനുഭവവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയില്‍ വോട്ടു ചെയ്യാനെത്തിയ എംപി ചാക്കോ മത്തായി ആണ് മരിച്ച മറ്റൊരാള്‍. വോട്ട് ചെയ്യാനെത്തിയപ്പോള്‍ കുഴഞ്ഞു വീണാണ് ഇദ്ദേഹവും മരിച്ചത്. കൊല്ലം കിളിക്കല്ലരൂരിലെ മണിയുടെ മരണമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

LIVE NEWS - ONLINE

  • 1
    15 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    18 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    20 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    21 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    23 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    24 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    24 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    24 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്