Thursday, October 22nd, 2020

കോടിയേരിയുടെ ഖുര്‍ആന്‍ പരാമര്‍ശം: സിപിഎം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഖുര്‍ആന്‍ പരാമര്‍ശത്തെ വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഖുര്‍ആനെപ്പോലും പ്രതിപക്ഷം രാഷ്ട്രീയക്കളിക്ക് ആയുധമാക്കുന്നുവെന്ന വാക്കുകളിലൂടെ സി പി എം സംസ്ഥാന സെക്രട്ടറി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ നാട്ടില്‍ ഓരോ മതവിശ്വാസിക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ കൊണ്ടു നടക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഇന്നലെ അധികാരത്തില്‍ വന്ന കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യമല്ല. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമാണ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇക്കാര്യം വിവാദമാക്കുന്നതില്‍ … Continue reading "കോടിയേരിയുടെ ഖുര്‍ആന്‍ പരാമര്‍ശം: സിപിഎം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി"

Published On:Sep 18, 2020 | 3:02 pm

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഖുര്‍ആന്‍ പരാമര്‍ശത്തെ വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഖുര്‍ആനെപ്പോലും പ്രതിപക്ഷം രാഷ്ട്രീയക്കളിക്ക് ആയുധമാക്കുന്നുവെന്ന വാക്കുകളിലൂടെ സി പി എം സംസ്ഥാന സെക്രട്ടറി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ നാട്ടില്‍ ഓരോ മതവിശ്വാസിക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ കൊണ്ടു നടക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഇന്നലെ അധികാരത്തില്‍ വന്ന കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യമല്ല. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമാണ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇക്കാര്യം വിവാദമാക്കുന്നതില്‍ അര്‍ഥമില്ല. പല മതനേതാക്കളും ഖുര്‍ആന്‍ വിഷയം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. അത് ആരും ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ് വേദനിപ്പിച്ചു. ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണം വേറെയാണ്. അധികാര സ്ഥാനത്തു നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്തും റമദാന്‍ കിറ്റും ഖുര്‍ആന്‍ എന്നൊക്കെ പറഞ്ഞ് വിശ്വാസികളുടെ മനസ് വേദനിപ്പിക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല