Friday, November 15th, 2019

ഭൂരിപക്ഷമുണ്ട്, രാജിവെക്കേണ്ട സാഹചര്യമില്ല: കുമാരസ്വാമി

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ആറുമണിയോടെ തീരുമാനമെടുക്കണം: സുപ്രീം കോടതി

Published On:Jul 11, 2019 | 11:53 am

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് ജെ ഡി എസ് ചര്‍ച്ചക്കു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.
അതേസമയം ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ജെ ഡി എസ് ക്യാമ്പില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് നേരിട്ട് കാണണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വേണുഗോപാല്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഒമ്പതേകാലോടെ കുമാരസ്വാമി ചര്‍ച്ചകള്‍ക്കായി എത്തി. ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. ഇതിനു പിന്നാലെയാണ് 2008ലെ രാഷ്ട്രീയസാഹചര്യം ചൂണ്ടിക്കാണിച്ച് രാജിവെക്കില്ലെന്ന് കുമാരസ്വാമി മാധ്യമങ്ങളോടു പ്രതികരിച്ചത്.
അതിനിടെ കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് വൈകീട്ട് ആറുമണിയോടെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വൈകുന്നേരം ആറിനു മുമ്പ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്താന്‍ എംഎല്‍എമാരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായത്. കേസ് നാളെ വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി എംഎല്‍എമാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി. രാജിവച്ച എംഎ ല്‍എമാരില്‍ പത്ത് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും തങ്ങളുടെ രാജി സ്വീകരിക്കാതെ ന്യൂനപക്ഷമായ സര്‍ക്കാരിന്റ െആയുസ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമത എംഎല്‍എമാരുടെ ആരോപണം. തങ്ങള്‍ രാജിക്കാര്യം അറിയിക്കാനായി എത്തിയപ്പോള്‍ ജൂലൈ ഒന്‍പതിനു സ്പീക്കര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍, 12ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത് എട്ട് എംഎല്‍എമാര്‍ രാജി നല്‍കിയത് മാനദണ്ഡങ്ങള്‍ അനുസരിച്ചല്ലെന്നും. ഇക്കാര്യത്തില്‍ സ്പീക്കര്‍ നിയമപരമായല്ല പ്രവര്‍ത്തിച്ചതെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

  • 2
    9 hours ago

    ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

  • 3
    10 hours ago

    മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

  • 4
    11 hours ago

    മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

  • 5
    13 hours ago

    പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

  • 6
    13 hours ago

    കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

  • 7
    13 hours ago

    നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

  • 8
    14 hours ago

    ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

  • 9
    14 hours ago

    സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട