Sunday, May 31st, 2020

കുമളിയില്‍ കടുവ മ്യൂസിയം നിര്‍മിക്കുന്നു

      ഇടുക്കി: കുമളിയില്‍ വനംവകുപ്പ് അന്താരാഷ്ട്ര നിലവാരത്തിലുള്ള കടുവാ മ്യൂസിയം നിര്‍മിക്കുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലാണ് മ്യൂസിയം ആരംഭിക്കുന്നത്. മുമ്പ് റവന്യൂവകുപ്പിന്റെ കീഴിലായിരുന്ന ഭൂമി വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കടുവകളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുകയാണ് മ്യൂസിയത്തിലൂടെ വനംവകുപ്പ് ഉദ്ദേശിക്കുന്നത്. രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണെത്തുന്നത്. തേക്കടിയിലെത്തുന്ന സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കടുവകളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കാന്‍ സഹായകരമായ തരത്തിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ … Continue reading "കുമളിയില്‍ കടുവ മ്യൂസിയം നിര്‍മിക്കുന്നു"

Published On:Dec 17, 2016 | 8:06 am

wild-tiger-full-image

 

 

 
ഇടുക്കി: കുമളിയില്‍ വനംവകുപ്പ് അന്താരാഷ്ട്ര നിലവാരത്തിലുള്ള കടുവാ മ്യൂസിയം നിര്‍മിക്കുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലാണ് മ്യൂസിയം ആരംഭിക്കുന്നത്. മുമ്പ് റവന്യൂവകുപ്പിന്റെ കീഴിലായിരുന്ന ഭൂമി വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കടുവകളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുകയാണ് മ്യൂസിയത്തിലൂടെ വനംവകുപ്പ് ഉദ്ദേശിക്കുന്നത്. രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണെത്തുന്നത്. തേക്കടിയിലെത്തുന്ന സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കടുവകളെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കാന്‍ സഹായകരമായ തരത്തിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ കടുവ മ്യൂസിയം ആരംഭിക്കുന്നത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും താഴയുള്ള നിലയിലാണ് കടുവാ മ്യൂസിയവും ഇക്കോ ഷോപ്പും പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുന്നത്. വനവും പ്രകൃതിയുമായി ബന്ധപ്പെട്ട് ചിത്ര പ്രദശനമാണ് രണ്ടാമത്തെ നിലയില്‍ ഒരുക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയില്‍ അത്യാധുനിക നിലവാരത്തിലുള്ള ത്രീഡിഷോ തീയേറ്ററും പൂര്‍ത്തിയാക്കും. കുമളി ടൌണില്‍ പോസ്‌റ്റോഫീസിന് എതിര്‍ഭാഗത്തുള്ള ഭൂമിയിലാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    10 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    12 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    12 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    1 day ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌