Wednesday, December 11th, 2019

കെടിഎം RC125 വരുന്നൂ

ഈ മാസം അവസാനം RC125 വില്‍പ്പനയ്ക്ക് വരുമെന്നാണ് സൂചന

Published On:Jun 17, 2019 | 11:04 am

കെടിഎം RC125 നെക്കൂടി നിരയില്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. RC125 ന്റെ വരവറിയിച്ച് ആദ്യ ടീസര്‍ കെടിഎം പുറത്തുവിട്ടിരിക്കുകയാണ്. 125 ഡ്യൂക്കിന്റെ ഫെയേര്‍ഡ് പതിപ്പാണ് RC125. ഈ മാസം അവസാനം RC125 വില്‍പ്പനയ്ക്ക് വരുമെന്നാണ് സൂചന. ഇക്കുറി കറുപ്പും ഓറഞ്ചും ഇടകലര്‍ന്ന പുത്തന്‍ നിറഭേദം RC125 ലുണ്ടെന്ന് സൂചനയുണ്ട്. എഞ്ചിനും ഷാസിയുമടക്കം ഘടകങ്ങളില്‍ ഏറിയപങ്കും 125 ഡ്യൂക്കില്‍ നിന്നാണ് RC125 കടമെടുക്കുന്നത്. ഇതേസമയം, 125 ഡ്യൂക്കിനെ അപേക്ഷിച്ച് ഹാന്‍ഡില്‍ബാറും ഫൂട്ട് പെഗുകളും RC125 -ല്‍ വ്യത്യസ്തമായിരിക്കും.
125 ഡ്യൂക്കിലുള്ള 125 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍തന്നെയാണ് RC 125 ലും. ലിക്വിഡ് കൂളിങ് ശേഷിയുള്ള എഞ്ചിന്‍ 14.3 bhp കരുത്തും 12 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ആറു സ്പീഡാണ് ഡ്യൂക്ക് 125 -ലെ ഗിയര്‍ബോക്സ്. RC125 -ലും ഇതു തുടരും. പൂര്‍ണ്ണ ഫെയറിങ് ഒരുങ്ങുന്നതുകൊണ്ട് 125 ഡ്യൂക്കിനെക്കാള്‍ എയറോഡൈനാമിക് മികവ് RC125 -ന് പ്രതീക്ഷിക്കാം. ഇരട്ട ഡിസ്‌ക്ക് ബ്രേക്കുകളും ഒറ്റ ചാനല്‍ എബിഎസും RC125 നും ലഭിക്കും. പിറകില്‍ മോണോഷോക്ക് അബ്സോര്‍ബറുകളാണ് സസ്പെന്‍ഷന്‍ നിറവേറ്റുക. രാജ്യത്തുടനീളമുള്ള കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴി 5000 രൂപ സ്വീകരിച്ച് വാഹനത്തിനുളള്ള ബുക്കിങും ആരംഭിച്ചിട്ടുണ്ട്. ഏകദേശം 1.40 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

LIVE NEWS - ONLINE

  • 1
    14 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    15 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    15 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    16 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    16 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    16 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    16 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    16 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    17 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു