Tuesday, February 18th, 2020

കെഎസ്ആര്‍ടിസി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി ഉയര്‍ത്തുന്നു

    തിരു: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി ഉയര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. ഗതാഗതവകുപ്പ് തത്ത്വത്തില്‍ ധാരണയിലത്തെിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന. യു.ഡി.എഫ് ഭരണ കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന ഉപസമിതിയും നിരക്ക് കുറച്ച തീരുമാനം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടത്തെിയിരുന്നു. ബസ് നിരക്കുകള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് പഠനത്തിനുശേഷമാണ്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ആറുരൂപയായി കുറച്ചത് സാധ്യതകള്‍ ആരായാതെയും … Continue reading "കെഎസ്ആര്‍ടിസി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി ഉയര്‍ത്തുന്നു"

Published On:Aug 27, 2016 | 11:13 am

KSRTC Bus Full 1888128

 

 
തിരു: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി ഉയര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. ഗതാഗതവകുപ്പ് തത്ത്വത്തില്‍ ധാരണയിലത്തെിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന.
യു.ഡി.എഫ് ഭരണ കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന ഉപസമിതിയും നിരക്ക് കുറച്ച തീരുമാനം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടത്തെിയിരുന്നു. ബസ് നിരക്കുകള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് പഠനത്തിനുശേഷമാണ്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ആറുരൂപയായി കുറച്ചത് സാധ്യതകള്‍ ആരായാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണെന്ന് ഉപസമിതി വിലയിരുത്തിയിരുന്നു. പെട്ടെന്നുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സിക്ക് വലിയ ബാധ്യതയും വരുത്തി.
മിനിമം ചാര്‍ജിലെ കുറവുമൂലം 7.5 കോടി രൂപയാണ് പ്രതിമാസനഷ്ടം. ഡീസലിന്റെ വില കുറഞ്ഞതാണ് അന്ന് നിരക്ക് കുറച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. സ്വകാര്യബസുകള്‍ ചാര്‍ജ് കുറക്കല്‍ നടപ്പാക്കിയതുമില്ല. കെ.എസ്.ആര്‍.ടി.സിക്ക് 4500ഉം സ്വകാര്യമേഖലയില്‍ 16000ഉം ബസുകള്‍ സര്‍വിസ് നടത്തുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം യാത്രികര്‍ക്കും ഈ ആനുകൂല്യം ലഭിച്ചതുമില്ല. മിനിമം ചാര്‍ജ് കുറക്കുന്ന സമയത്ത് ഡീസല്‍ വില ലിറ്ററിന് 47.50 രൂപയായിരുന്നു വില.
ഇതിനുശേഷം 10 തവണയാണ് വിലയില്‍ മാറ്റം വന്നത്. നിലവില്‍ ലിറ്ററിന് 55.14 രൂപയാണ് വില. ബസ് ചാര്‍ജ് കുറച്ച ശേഷം യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുതന്നെ മൂന്നുതവണ ഡീസല്‍ വില വര്‍ധനയുണ്ടായിരുന്നു.

LIVE NEWS - ONLINE

 • 1
  16 mins ago

  ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

 • 2
  34 mins ago

  വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

 • 3
  41 mins ago

  വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

 • 4
  50 mins ago

  കുതിരയെ ഓടിക്കാനുള്ള മടി കാരണം ബിജു മേനോൻ ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ;ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്

 • 5
  1 hour ago

  സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

 • 6
  2 hours ago

  നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

 • 7
  2 hours ago

  കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

 • 8
  2 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

 • 9
  3 hours ago

  അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി