രഹസ്യ പരിശോധന നടന്നത് നവംബര്‍ പത്തിനെന്നും കത്തില്‍
രഹസ്യ പരിശോധന നടന്നത് നവംബര്‍ പത്തിനെന്നും കത്തില്‍
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയില്‍ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടെന്ന് വിജിലന്‍സ്. റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷമാണെന്ന് വിജിലന്‍സ് പുറപ്പെടുവിച്ച കത്തില്‍ പറയുന്നു. രഹസ്യ പരിശോധന നടന്നത് നവംബര്‍ പത്തിനെന്നും കത്തില്‍.
ജില്ലാ യൂണിറ്റുകളും സ്പെഷ്യല്‍ യൂണിറ്റുകളും കെഎസ്എഫ്ഇയുടെ ഒരു ബ്രാഞ്ചിലെങ്കിലും പരിശോധന നടത്തണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. വിജിലന്‍സ് ആസ്ഥാനത്ത് നിന്നാണ് കത്ത് പുറപ്പെടുവിച്ചിട്ടുള്ളത്